ക്രൈസ്റ്റ് ചര്‍ച്ച്- ന്യൂസിലാന്റിലെ രണ്ട് പള്ളികളില്‍ നടന്ന ഭീകരാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 50 ആയി. പരിക്കേറ്റ 50 പേരില്‍ 36 പേര്‍ ആശുപത്രികളില്‍ തുടരുകയാണ്. രണ്ടു പേര്‍ തീവ്രവപരിചരണ വിഭാഗത്തില്‍ അപകടനില തരണം ചെയ്തിട്ടില്ല. ആക്രമണം നടത്തിയ ഓസ്‌ട്രേലിയന്‍ പൗരന്‍ ബ്രെന്റണ്‍ ടെറാന്റിനെ ക്രൈസ്റ്റ്ചര്‍ച്ച് ജില്ലാ കോടതി റിമാന്റ് ചെയ്തു. രണ്ടു പേര്‍ കൂടി കസ്റ്റിഡിയിലുണ്ട്. പ്രതി ബ്രന്റണ്‍ ടെറാന്റ് ഒറ്റക്കാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറയുന്നു.