തിരുവനന്തപുരം- ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് ഇടഞ്ഞുനില്‍ക്കുന്ന മുതിര്‍ന്ന നേതാവ് കെ.വി. തോമസിനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം നീക്കം സജീവമാക്കി. കെ.വി.തോമസ് പാര്‍ട്ടി വിടില്ലെന്നും തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ അദ്ദേഹമുണ്ടാകുമെന്നും എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി പറഞ്ഞു.
കെ.വി. തോമസ് കോണ്‍ഗ്രസുമായി തുടര്‍ന്നും സഹകരിക്കും. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കെ.വി. തോമസുമുണ്ടാകും. അദ്ദേഹത്തിന്റെ സേവനം ഇനിയും ആവശ്യമുണ്ട്. അദ്ദേഹം ഇനിയും പാര്‍ട്ടിയിലെ ഉന്നത പദവികള്‍ അലങ്കരിക്കും. പാര്‍ട്ടിയില്‍ ആരും അദ്ദേഹത്തെ അവഹേളിക്കാന്‍ ശ്രമിക്കില്ല. ഉചിതമായ സ്ഥാനം അദ്ദേഹത്തിനു നല്‍കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
കെ.വി. തോമസിന് യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം നല്‍കാന്‍ ആലോചിക്കുന്നുവെന്നാണ് സൂചന. നിലവിലെ കണ്‍വീനര്‍ ബെന്നി ബെഹനാന്‍ ചാലക്കുടി മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാണ്.