വാഷിങ്ടണ്‍- യുഎസിലെ ടസ്ലയില്‍ നിന്നും ഹൂസ്റ്റണിലേക്കുള്ള മെസ് എയര്‍ലൈന്‍സ് വിമാനം മണിക്കൂറുകളോളം വൈകിയതിനെ തുടര്‍ന്ന് വലഞ്ഞ യാത്രക്കാര്‍ക്ക് പൈലറ്റ് സ്വന്തം പോക്കറ്റില്‍ നിന്ന് പണമെടുത്ത് എല്ലാവര്‍ക്കും ബര്‍ഗര്‍ വാങ്ങി വിതരണം ചെയ്തു. രണ്ടര മണിക്കൂര്‍ വിമാനം വൈകിയതിനെ തുടര്‍ന്നാണ് പൈലറ്റ് ക്യാപ്റ്റന്‍ മാത്യൂ ഹോഷര്‍ തൊട്ടടുത്ത റസ്ട്രന്റില്‍ നിന്നും 70 ഹംബര്‍ഗര്‍ വാങ്ങി എല്ലാ യാത്രക്കാര്‍ക്കും വിതരണം ചെയ്തത്. ഈ വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരന്‍ സാം വാക്കര്‍ എന്നയാളാണ് പൈലറ്റിന്റെ ഈ കാരുണ്യ സേവനം ട്വിറ്ററിലൂടെ പുറം ലോകത്തെ അറിയിച്ചത്. ഈ ട്വീറ്റ് വൈറലായതോടെ വിമാന കമ്പനിയടക്കം നിരവധി പേര്‍ പൈലറ്റിനെ അഭിനന്ദിച്ചും പുകഴ്ത്തിയും രംഗത്തെത്തി. ഒക്്‌ലഹോമയിലെ ടസ്‌ലയില്‍ നിന്നും ഹൂസ്റ്റണിലേക്കുള്ള വിമാനമാണ് വൈകിയത്. മുന്‍നിര യുഎസ് വിമാന കമ്പനിയായ യുനൈറ്റഡ് എയര്‍ലൈന്‍സിന്റെ ഉപസ്ഥാപനമാണ് അരിസോണ കേന്ദ്രീകരിച്ചുള്ള മെസ എയര്‍ലൈന്‍സ്. ജീവനക്കാര്‍ യാത്രക്കാരുടെ ആവശ്യം നിറവേറ്റിക്കൊടുത്തതിലും പൈലറ്റിന്റെ ഇടപെടലിലും വലിയ അഭിമാനമുണ്ടെന്ന് കമ്പനി വക്താവ് പ്രതികരിച്ചു.
Hey, Sam. How awesome! We're glad to hear the crew took care of you today. We'll pass along your praise to our teams. ^BA
— United Airlines (@united) March 11, 2019