ന്യുദല്‍ഹി- ആരോഗ്യവാനായി ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന് വ്യക്തമാക്കി പാക് ഭീകരസംഘടനയായ ജയ്‌ശെ മുഹമ്മദിന്റെ തലവന്‍ മസൂദ് അസ്ഹറിന്റെ ലേഖനം. ജയ്ശ് മുഖപത്രിമായ അല്‍ ഖലമില്‍ സഅദി എന്ന തൂലികാ നാമത്തില്‍ എഴുതിയ ലേഖനത്തിലാണ് മസൂദ് അസ്ഹര്‍ താന്‍ പാക്കിസ്ഥാനില്‍ ആരോഗ്യത്തോടെ കഴിയുകയാണെന്ന് വ്യക്തമാക്കിയത്. മസൂദ് മരിച്ചെന്നും, വൃക്ക രോഗം ബാധിച്ച് അവശനാണമെന്നുമുള്ള അഭ്യൂഹങ്ങള്‍ കഴിഞ്ഞ മാസം പ്രചരിച്ചിരുന്നു. പാക് വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേശിയും മസൂദ് രോഗബാധിതനാണെന്ന് പറഞ്ഞത് അഭ്യൂഹങ്ങള്‍ക്ക് ആക്കം കുട്ടിയിരുന്നു. എന്നാല്‍ ഇതെല്ലാം നിഷേധിച്ചു കൊണ്ടാണ് ഇപ്പോള്‍ മസൂദിന്റെ ലേഖനം പുറത്തു വന്നിരിക്കുന്നത്.
ജമ്മു കശ്മീരിലെ പുല്‍വാമ ഭീകരാക്രമണത്തെ ലേഖനത്തില്‍ അദ്ദേഹം മഹത്വവല്‍ക്കരിക്കുകയും ചെയ്യുന്നുണ്ട്. പുല്‍വാമയില്‍ ചാവേറായ ജയ്ശ് ഭീകരന്‍ ആദില്‍ അഹ്മദ് ദറിനെ പ്രശംസിക്കുകയും ചെയ്യുന്നു. ദര്‍ കൊളുത്തിയ തീ ആളിപ്പടരുമെന്ന ഭീഷണിയും ലേഖനത്തില്‍ മസൂദ് ഉയര്‍ത്തുന്നുണ്ട്.