ക്രൈസ്റ്റ്ചർച്ച്- ന്യുസിലാന്റിലെ ക്രൈസ്റ്റ് ചർച്ചിൽ മുസ്‌ലിം പള്ളിയിൽ ഭീകരൻ നടത്തിയ വെടിവെപ്പിൽ മലയാളി യുവതിയും കൊല്ലപ്പെട്ടു. തൃശൂർ കൊടുങ്ങല്ലൂർ സ്വദേശി ആൻസി അലി ബാവയാണ് കൊല്ലപ്പെട്ടത്. ഇവർക്ക് വെടിയേറ്റതായി ഇന്നലെ തന്നെ വാർത്തകളുണ്ടായിരുന്നു. കാലിനാണ് വെടിയേറ്റതെന്നായിരുന്നു വീട്ടുകാരെ ഇവരുടെ ഭർത്താവ് അറിയിച്ചിരുന്നത്. എന്നാൽ ഇന്ന് ഉച്ചയോടെ മരണം സ്ഥീരീകരിച്ചുള്ള സന്ദേശം ലഭിക്കുകയും ചെയ്തു. ന്യൂസിലാന്റ് കാർഷിക സർവകലാശാലയിൽ എം.ടെക് വിദ്യാർഥിയായിരുന്നു. കഴിഞ്ഞവർഷമാണ് ഇവർ ന്യൂസിലാന്റിലേക്ക് പോയത്. ഭീകരാക്രമണത്തിൽ അഞ്ച് ഇന്ത്യക്കാരാണ് മരിച്ചത്.