രാജ്യം കണ്ട ഏറ്റവും വലിയ തീവ്രവാദി ആക്രമണത്തിന്റെ ഞെട്ടലില്‍ നിന്നും ന്യൂസിലന്‍ഡ് ഇനിയും മോചിതരായിട്ടില്ല. വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്കായി പള്ളിയിലെത്തിയ മുസ്ലിം വിശ്വാസികളെ ദാരുണമായി കൂട്ടക്കൊല ചെയ്ത സംഭവം രാജ്യം ഒന്നടങ്കം അപലപിച്ചു. ഇപ്പോള്‍ രാജ്യത്ത് പലയിടത്തും കാണുന്നത് മതഭേദമന്യേ ജനങ്ങള്‍ മുസ്ലിം സമുദായത്തിന് പിന്തുണയുമായി രംഗത്തു വരുന്ന കാഴ്ചയാണ്. മുസ്ലിം പള്ളികള്‍ക്കു മുമ്പില്‍ പുച്ചെണ്ടുകള്‍ അര്‍പ്പിച്ചാണ് ന്യൂസിലന്‍ഡുകാര്‍ ദുഖത്തില്‍ ഒന്നിച്ചത്. ന്യൂസിലന്‍ഡിലെ ഹാമില്‍ട്ടനില്‍ നിന്നും ഇത്തരമൊരു കാഴ്ച പകര്‍ത്തി അതു ഫേസ്ബുക്ക് ലൈവിലൂടെ വിശദീകരിക്കുകയാണ് മലപ്പുറം സ്വദേശിയായ ഫൈസല്‍ കിളിയണ്ണി. വിഡിയോ കാണാം: