ന്യൂദൽഹി- ജനതാദൾ എസ് ജനറൽ സെക്രട്ടറി ഡാനിഷ് അലി പാർട്ടിയിൽനിന്ന് രാജിവച്ച് ബി.എസ്.പിയിൽ ചേർന്നു. ബി.എസ്.പി അഖിലേന്ത്യ ജനറൽ സെക്രട്ടറി സതീഷ് മിശ്രയാണ് ഡാനിഷ് അലിയെ ബി.എസ്.പിയിലേക്ക് അംഗത്വം നൽകി സ്വീകരിച്ചത്. ജനതാദളിന്റെ യു.പി ഘടകം ശക്തമല്ലാത്തതുകൊണ്ടാണ് ബി.എസ്.പിക്കൊപ്പം ചേരുന്നതെന്നും മായാവതി എപ്പോഴാണോ തന്നെ ചുമതല ഏൽപ്പിക്കുന്നത് ആ നിമിഷം മുതൽ പ്രചാരണം തുടങ്ങുമെന്നും ഡാനിഷ് അലി വ്യക്തമാക്കി. ജെ.ഡി.എസ് നേതാവ് ദേവഗൗഡയുടെ അനുഗ്രഹം വാങ്ങിയാണ് ബി.എസ്.പിയിൽ ചേരുന്നതെന്നും ഡാനിഷ് അലി പറഞ്ഞു.