Sorry, you need to enable JavaScript to visit this website.

സ്ത്രീധനം കുറഞ്ഞതിന് നവവധുവിനെ  കൂട്ടബലാല്‍സംഗം ചെയ്തു 

മുസാഫര്‍നഗര്‍: സ്ത്രീധന തുക കുറഞ്ഞുപോയെന്ന കാരണത്താല്‍ ആദ്യരാത്രിയില്‍ നവവധുവിനെ വരനും സഹോദരീ ഭര്‍ത്താവും ചേര്‍ന്ന് കൂട്ടബലാത്സംഗത്തിന് വിധേയമാക്കി. ഉത്തര്‍ പ്രദേശിലെ മുസാഫര്‍നഗറിലാണ് സംഭവം. യുവതിയുടെ ഭര്‍ത്താവിനെയും സഹോദരീഭര്‍ത്താവിനെയും സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്തു.ഏഴ് ലക്ഷം രൂപം സ്ത്രീധനം കൊടുത്തിട്ടും തുക കുറഞ്ഞെന്ന കാരണം പറഞ്ഞ് യുവതിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. കൃത്യം നടക്കുമ്പോള്‍ മുറിയുടെ വാതില്‍ പുറത്തു നിന്നും അടച്ച് കുടുംബത്തിലുള്ളവര്‍ പിന്തുണയ്ക്കുകയായിരുന്നുവെന്നതാണ് ഏറ്റവും ഖേദകരം. സംഭവ സമയത്ത് ഇരുവരും അമിതമായി മദ്യപിച്ചിരുന്നതായും യുവതിയുടെ പരാതിയില്‍ പറയുന്നു. മാര്‍ച്ച് 6നായിരുന്നു സംഭവം. പെണ്‍കുട്ടിയുടെ കുടുംബമാണ് പൊലീസില്‍ പരാതിപ്പെട്ടിരിക്കുന്നത്. 

Latest News