മുബൈ- മുംബൈ ഛത്രപതി ശിവജി മഹരാജ ടെര്‍മിനസിലെ റെയില്‍വേ നടപ്പാലം തകര്‍ന്ന് വീണ് മൂന്നുപേര്‍ മരിച്ചു. അപൂര്‍വ പ്രഭു(35), രാഞ്ചന(40), സഹീര്‍ സിറാജ് ഖാന്‍ (32) എന്നിവരാണ് അപകടത്തില്‍ മരിച്ചത്. റെയില്‍വേ സ്‌റ്റേഷനിലെ ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമിലുള്ള നടപ്പാലമാണ് തകര്‍ന്നുവീണത്. അപകടത്തില്‍ 34 പേര്‍ക്ക് പേക്ക് പരിക്കേറ്റു.
പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചതായി ഉന്നത പൊലീസ് ഉദ്യോാഗസ്ഥര്‍ വ്യക്തമക്കി. പത്തിലധികം പേര്‍ അവിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. മരണ സംഖ്യ കൂടാനിടയുണ്ട്. പൊലീസിന്റെയും ഫയര്‍ ആന്‍ഡ് റെസ്‌കു ടീമിന്റെയും ദേശീയ ദുരന്ത നിവാരണ സേനയുടെയും നേതൃത്വത്തില്‍ സ്ഥലത്ത് രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്. 45സേനാംഗങ്ങളെ രക്ഷാ പ്രവര്‍ത്തനത്തിന് നിയോഗിച്ചതായി ദേശീയ ദുരന്ത നിവാരണം സേന വ്യക്തമാക്കി. ഛത്രപതി ശിവജി റെയില്‍വേ ടെര്‍മിനസിനെ ആസാദ് മൈതാന്‍ പൊലീസ് സ്‌റ്റേഷനുമായും സൗത്ത് മുംബൈയുമായും ബന്ധിപ്പിക്കുന്ന നടപ്പാലമാണ് തകര്‍ന്നുവീണത്.