Sorry, you need to enable JavaScript to visit this website.

ബി.ജെ.പിയില്‍ ചേരുന്നില്ലെന്ന്  ബംഗാളിലെ കോണ്‍ഗ്രസ് നേതാവ് 

കൊല്‍ക്കത്ത: ബിജെപിയില്‍ ചേരുമെന്ന വാര്‍ത്ത നിഷേധിച്ച് കോണ്‍ഗ്രസ് നേതാവ് ദീപ ദാസ് മുന്‍ഷി. മാധ്യമങ്ങളോട് സംസാരിക്കവെയാണ് ദീപ പാര്‍ട്ടി വിടാന്‍ തീരുമാനിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയത്. ബംഗാളിലെ കോണ്‍ഗ്രസ് – ഇടത് ധാരണയെ തുടര്‍ന്ന് റായ് ഗഞ്ചില്‍ സീറ്റ് ലഭിക്കാതിരുന്നതില്‍ പ്രതിഷേധിച്ച് ദീപ ബിജെപിയില്‍ ചേരുമെന്ന് വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. 
നസിപിഎം പിബി അംഗം മുഹമ്മദ് സലീമിന്റെ മണ്ഡലമായ റായ് ഗഞ്ചില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തരുതെന്ന് കോണ്‍ഗ്രസിനോട് സിപിഎം അഭ്യര്‍ത്ഥിച്ചിരുന്നു. 
പശ്ചിമ ബംഗാളില്‍ ആറ് സീറ്റുകളില്‍ കോണ്‍ഗ്രസ് സിപിഎം ധാരണ ഉണ്ടായിരുന്നു. അതിലുള്‍പ്പെട്ടതാണ് റായ്ഗഞ്ച്.
ബിജെപി തൃണമുല്‍ വോട്ടുകള്‍ പരമാവധി നേടിയെടുക്കാന്‍ ലക്ഷ്യമിട്ടായിരുന്നു ഇരുപാര്‍ട്ടികളും ഇത്തരം ഒരു ധാരണയിലെത്തിയത്.
കോണ്‍ഗ്രസ് മത്സരിക്കാതെ സീറ്റ് നഷ്ടമായാല്‍ ദീപ ദാസ് മുന്‍ഷി മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയാകുമെന്നായിരുന്നു പുറത്ത് വന്ന വാര്‍ത്തകള്‍. അന്തരിച്ച മുന്‍ കേന്ദ്ര മന്ത്രി പ്രിയ രഞ്ജന്‍ ദാസ് മുന്‍ഷിയുടെ ഭാര്യയാണ് 2006 മുതല്‍ 2009 വരെ നിയമസഭാംഗമായിരുന്ന ദീപ.
ദാസ് മുന്‍ഷി  രോഗബാധിതനായി രാഷ്ട്രീയത്തില്‍ നിന്നു പിന്‍മാറിയതിനെ തുടര്‍ന്ന് 2019ല്‍ ദീപ റായ്ഗഞ്ചില്‍ മത്സരിക്കുകയും വിജയിക്കുകയും ചെയ്തിരുന്നു.രണ്ടാം യുപിഎയില്‍ കേന്ദ്ര സര്‍ക്കാരില്‍ സഹമന്ത്രിയായ ദീപ 2014ല്‍ 1634 വോട്ടിന് പരാജയപ്പെട്ടു. തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതോടെ പ്രമുഖരുടെ സീറ്റുകളും മാറ്റങ്ങളും സംബന്ധിച്ച് പാര്‍ട്ടി ക്യാമ്പുകളില്‍ ചര്‍ച്ച സജീവമാണ്.

Latest News