ബീജിംഗ്: ഓണ്‍ലൈനില്‍ നിന്നും ഭക്ഷണം വാങ്ങി പൊതി തുറന്നപ്പോള്‍ യുവതി കണ്ടത് ഞെട്ടിക്കുന്ന കാഴ്ച. ചൈനയില്‍ നിന്നുള്ള ഒരു യുവതിയും സുഹൃത്തുക്കളുമാണ് ഓണ്‍ലൈനായി ഭക്ഷണം ഓര്‍ഡര്‍ ചെയ്തത്. എന്നാല്‍ കൈയ്യില്‍ കിട്ടിയ ഭക്ഷണപ്പൊതി അഴിച്ചു നോക്കിയപ്പോള്‍ കണ്ടത് 40ഓളം ചത്ത കൂറകളെയാണ്.
ആദ്യം ഒരു കൂറയെ ആണ് കണ്ടെത്തിയത്. പിന്നീട് സംശയം തോന്നി തിരഞ്ഞുനോക്കിയപ്പോഴാണ് 40 കൂറകളെ ഭക്ഷണത്തിനുള്ളില്‍ നിന്നും കണ്ടെത്തിയത്. ഒരു ടിഷ്യൂ പേപ്പറില്‍ കൂറകളെ നിരത്തി വിഡിയോ ഷൂട്ട് ചെയ്താണ് ഇവര്‍ യൂട്യൂബില്‍ ഇട്ടത്. സംഭവത്തെ തുടര്‍ന്ന് യുവതി ഭക്ഷണശാലയ്‌ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.