ന്യൂദല്‍ഹി: ബിജെപിക്കെതിരായ മഹാസഖ്യത്തിന് വന്‍ തിരിച്ചടി നല്‍കി മായാവതി.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി ഒരു സംസ്ഥാനത്തും യാതൊരു തരത്തിലുമുള്ള സഖ്യത്തിനുമില്ലെന്ന് പ്രഖ്യാപിച്ച് ബിഎസ്പി നേതാവ് മായാവതി. കോണ്‍ഗ്രസിന്റെ നീക്കങ്ങള്‍ക്ക് വന്‍ തിരിച്ചടിയാണ് മായാവതിയുടെ ഈ തീരുമാനം.
ഉത്തര്‍പ്രദേശില്‍ സമാജ് വാദി പാര്‍ട്ടിയുമായി സഖ്യം രൂപീകരിച്ചത് ശക്തമായ രണ്ട് പാര്‍ട്ടികള്‍ തമ്മിലുള്ള പരസ്പര ബഹുമാനത്തിന്റെയും സത്യസന്ധമായ ലക്ഷ്യങ്ങളുടെയും പ്രതീകമെന്ന് വിശേഷിപ്പിച്ച ശേഷമാണ് കോണ്‍ഗ്രസ് സഖ്യമെന്ന ആശയത്തെ മായാവതി പരിഹസിച്ചു തള്ളിയത്.
ബിഹാര്‍ അടക്കമുള്ള സംസ്ഥാനങ്ങളില്‍ സഖ്യകക്ഷികളുമായി സീറ്റ് ധാരണയിലെത്തി തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചു കഴിഞ്ഞ ബിജെപി പ്രചാരണത്തില്‍ ബഹുദൂരം മുന്നിലാണ്. എന്നാല്‍ മഹാസഖ്യം പ്രഖ്യാപിച്ചുവെങ്കിലും ഹിന്ദി ഹൃദയഭൂമിയില്‍ സഖ്യകക്ഷികളുമായി ഒരു തരത്തിലുമുള്ള ധാരണയിലുമെത്താന്‍ കഴിയാതെ ഇരുട്ടില്‍ തപ്പുകയാണ് കോണ്‍ഗ്രസ്. ഒപ്പം മായാവതിയുടെ ഈ പ്രഖ്യാപനം കനത്ത പ്രഹരമാണ് കോണ്‍ഗ്രസിന് നല്‍കിയിരിക്കുന്നത്.