മെയ് 23ന് ജനങ്ങളുടെ മന്‍കി ബാത്ത് പുറത്ത് വരും-  ശിവസേന 

മുംബൈ: ഒപ്പം നില്‍ക്കുകയും തരത്തിന് കിട്ടുമ്പോള്‍ കുത്തുകയും ചെയ്യുന്ന രീതിയാണ് അടുത്തിടെയായി ബിജെപിയുടെ സഖ്യകക്ഷിയായ ശിവസേനയുടേത്. 
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയില്‍ സഖ്യത്തിലെത്തിയിട്ടും ബിജെപിക്ക് തലവേദന സൃഷ്ടിക്കുന്നതില്‍ തെല്ലും പിന്നോട്ടല്ല ശിവസേന എന്നതാണ് വാസ്തവം. 
2014ലെ തിരഞ്ഞെടുപ്പ് കാലത്ത് നല്‍കിയ വാഗ്ദാനങ്ങളെ സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ തയ്യാറായിരുന്നോളൂ എന്നാണ് ഇപ്പോള്‍ ശിവസേന ബിജെപിക്ക് നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്.
കശ്മീര്‍ പ്രശ്‌നം, രാമക്ഷേത്ര നിര്‍മ്മാണം തുടങ്ങിയ വാഗ്ദാനങ്ങളെ കുറിച്ചുള്ള ചോദ്യങ്ങള്‍ തിരഞ്ഞെടുപ്പ് കാലത്ത് ഉയര്‍ന്ന് വരും. കൂടാതെ, മെയ് 23ന് ജനങ്ങളുടെ 'മന്‍കി ബാത്ത്' പുറത്ത് വരുമെന്നും ശിവസേന ഓര്‍മ്മിപ്പിച്ചു. പാര്‍ട്ടി മുഖപത്രമായ സാമ്‌നയുടെ മുഖപ്രസംഗത്തിലൂടെയാണ് ശിവസേനയുടെ മുന്നറിയിപ്പ്.
ജനങ്ങളെ അധികകാലം വിഡ്ഡികളാക്കാന്‍ സാധിക്കില്ലെന്നാണ് ചരിത്രം പറയുന്നത്. ജനങ്ങള്‍ക്ക് നിരവധി ചോദ്യങ്ങളുണ്ട്. അതിന് ഉത്തരം ലഭിച്ചില്ലെങ്കില്‍ ബാലറ്റ് ബോക്‌സിലൂടെ അവര്‍ ഉത്തരം തരുമെന്നും ശിവസേന പറയുന്നു.

Latest News