ഗാന്ധിനഗർ- കോൺഗ്രസ് ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം നടത്തിയ ആദ്യ രാഷ്ട്രീയ പ്രസംഗത്തിൽ പ്രധാനമന്ത്രി മോഡിയെയും ബി.ജെ.പിയെയും ശക്തമായി വിമർശിച്ച് പ്രിയങ്ക ഗാന്ധി. നിങ്ങളുടെ വോട്ട് ആയുധമാണെന്നും ചിന്തിച്ച് തീരുമാനിക്കണമെന്നും പ്രിയങ്ക ഉണർത്തി.
നിങ്ങൾക്ക് വാഗ്ദാനം ചെയ്യപ്പെട്ട ജോലി എവിടെയെന്ന് ആലോചിക്കുക. നിങ്ങൾക്ക് തരാമെന്ന് പറഞ്ഞ പതിനഞ്ച് ലക്ഷം എവിടെയെന്ന് ചോദിക്കുക. സ്ത്രീകളുടെ സുരക്ഷ എവിടെ. രാജ്യത്ത് വെറുപ്പ് പടർത്താനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും പ്രിയങ്ക ആരോപിച്ചു. ആയിരകണക്കിന് ആളുകളാണ് പ്രിയങ്ക ഗാന്ധിയുടെ പ്രസംഗം കേൾക്കാൻ തടിച്ചുകൂടിയത്.