അഹമ്മദാബാദ്- ഗുജറാത്തിലെ തീപ്പൊരി പ്രാസംഗികനും പട്ടിദാർ സമുദായ നേതാവുമായ ഹർദിക് പട്ടേൽ കോൺഗ്രസിൽ ചേർന്നു. കോൺഗ്രസ് ദേശീയ പ്രസിഡന്റ് രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിലായിരുന്നു ഹർദിക് പട്ടേലിന്റെ കോൺഗ്രസ് പ്രവേശനം. കോൺഗ്രസിൽ ചേരുമെന്ന് ഹർദക് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ഗുജറാത്തിൽ അവസാനം നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ തുറുപ്പുചീട്ടായിരുന്നു ഹർദിക് പട്ടേൽ. മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്, യു.പി.എ അധ്യക്ഷ സോണിയ ഗാന്ധി, എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി തുടങ്ങിയവർ അഹമ്മദാബാദിൽ കോൺഗ്രസ് നയരൂപീകരണ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.