മദീന - അൽഉലയിലെ മുഗീറായിൽ സ്‌കൂൾ ബസും പിക്കപ്പും കൂട്ടിയിടിച്ച് അഞ്ചു വിദ്യാർഥികൾ മരിച്ചു. രണ്ടു പേർക്ക് പരിക്കേറ്റു. മരിച്ച വിദ്യാർഥികളിൽ മൂന്നു പേർ സഹോദരങ്ങളാണ്. അപകടത്തിൽ പെട്ട പിക്കപ്പ് പൂർണമായും തകർന്നു. പിക്കപ്പിൽ സഞ്ചരിച്ച വിദ്യാർഥികളാണ് മരണപ്പെട്ടത്. സ്‌കൂൾ ബസിലെ വിദ്യാർഥികൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
പിക്കപ്പ് ഓടിച്ചിരുന്ന അബ്ദുറഹ്മാൻ സൗദ് അൽജുഹനി (17), സഹോദരന്മാരായ സിയാദ് (7), അമ്മാർ (10), ഇവരുടെ സഹപാഠികളും ബന്ധുക്കളുമായ മുഹമ്മദ് അഹ്മദ് അൽജുഹനി (7), ഹമൂദ് മുഹമ്മദ് അൽജുഹനി (13) എന്നവരാണ് മരണപ്പെട്ടത്. അബ്ദുൽ അസീസ് സൗദ് അൽജുഹനിക്കും നായിഫ് സൗദ് അൽജുഹനിക്കും പരിക്കേറ്റു. ഇതിൽ നായിഫിന്റെ പരിക്ക് ഗുരുതരമാണ്.