ഹൈദരാബാദ്- പ്രശസ്ത തെലുങ്ക് സിനിമാ താരം അലി, ജഗന്‍മോഹന്‍ റെഡ്ഡി നേതൃത്വം നല്‍കുന്ന വൈ.എസ്.ആര്‍ കോണ്‍ഗ്രസില്‍ അംഗത്വമെടുത്തു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്നാണ് വിവരം. പോളിങ് തിയ്യതി പ്രഖ്യാപിച്ചതിന് തൊട്ടു പിന്നാലെയാണ് അലിയുടെ രാഷ്ട്രീയ പ്രവേശം. സിനിമാ താരങ്ങള്‍ക്കും സെലിബ്രിറ്റികള്‍ക്കും ഏറെ വളക്കൂറുള്ള രാഷ്ട്രീയ മണ്ണാണ് ആന്ധ്രപ്രദേശിലേത്. അലി രാഷ്ട്രീയത്തില്‍ ഇറങ്ങുമെന്ന് അടുത്തിടെ ചില റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇന്നലെയാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. ജഗന്‍ മോഹനെ നേരിട്ട് കണ്ടാണ് അലി വൈ.എസ്.ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ അംഗത്വമെടുത്തത്.
അലി ജഗന്റെ ലോട്ടസ് പോണ്ട് വസതിയില്‍ നേരിട്ടെത്തിയാണ് വൈ.എസ്.ആര്‍ കോണ്‍ഗ്രസില്‍ അംഗത്വമെടുത്തത്.
അടുത്തിടെയായി വൈ.എസ്.ആര്‍ കോണ്‍ഗ്രസില്‍ അംഗത്വമെടുക്കുന്ന രണ്ടാമത്തെ സിനിമാ താരമാണ് അലി. തെലുങ്ക് സിനിമാ താരവും മുന്‍ കോണ്‍ഗ്രസ് എം.എല്‍.എയുമായ ജയസുധ ടി.ഡി.പി വിട്ട് വൈ.എസ്.ആര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത് അടുത്തിടെയാണ്.