കോട്ടയം- ശബരിമല വിഷയം തെരഞ്ഞെടുപ്പ് വിഷയമാക്കരുതെന്ന് മുഖ്യതെരഞ്ഞെടുപ്പു കമ്മീഷണറുടെ തീരുമാനം അംഗീകരിക്കില്ലെന്ന് ബി.ജെ.പി. ശബരിമല പ്രചാരണവിഷയമാക്കരുതെന്ന് പറയാൻ ആർക്കും അവകാശമില്ലെന്നും ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ സ്വീകരിച്ച നിലപാട് ചർച്ചയിൽ കൊണ്ടുവരുമെന്നും ബി.ജെ.പി നേതാവ് സുരേന്ദ്രൻ വ്യക്തമാക്കി. ഇക്കാര്യം ആർക്കും തടയാനാകില്ല. കള്ളവോട്ട് തടയുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ചെയ്യേണ്ടത്. ശബരിമല ഉൾപ്പെടെയുള്ള വിഷയം സാമുദായിക ധ്രുവീകരണം ഉണ്ടാക്കുംവിധം പ്രചാരണായുധമാക്കാനാകില്ലെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ടിക്കറാം മീണ അറിയിച്ചു. ഇതിനെതിരെയാണ് ബി.ജെ.പി രംഗത്തെത്തിയത്.