കൊച്ചി- ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ പ്രചാരണപ്രവർത്തനങ്ങൾക്ക് ഫ്‌ളക്‌സ് ബോർഡുകൾ ഉപയോഗിക്കരുതെന്ന് ഹൈക്കോടതി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഇത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. പ്രചാരണപരിപാടികൾ പരമാവധി പരിസ്ഥിതി സൗഹൃദമാകണമെന്നും ജീർണിക്കുന്ന വസ്തുക്കൾ ഉപയോഗിച്ചാകണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. ആറ്റിങ്ങൽ സ്വദേശി നൽകിയ പൊതുതാൽപര്യഹരജി പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതിയുടെ നിർദ്ദേശം.