ലണ്ടന്‍- വൈവിധ്യം മനുഷ്യപ്രകൃതമാണെന്നും വേറിട്ടുനില്‍ക്കാതെ എല്ലാ മതവിഭാഗങ്ങളും യോജിച്ച് മനുഷ്യനന്മക്ക് വേണ്ടി പ്രവര്‍ത്തിക്കുകയാണ് വേണ്ടതെന്നും മുസ്ലിം വേള്‍ഡ് ലീഗ് സെക്രട്ടറി ജനറല്‍ മുഹമ്മദ് ബിന്‍ അബ്ദുല്‍ കരീം അല്‍ ഈസ പറഞ്ഞു. ബ്രിട്ടീഷ് സര്‍ക്കാരിന്റെ പിന്തണയോടെ ത്രിദിന വില്‍ടണ്‍ പാര്‍ക്ക് ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദഹേം. ഉള്‍ക്കൊള്ളലിന്റെ അനിവാര്യതയായിരുന്നു വിഷയം.
മറ്റുള്ളവരെ കൂടി ഉള്‍ക്കൊള്ളുന്ന തരത്തില്‍ ചിന്തിക്കാനും വിദ്യാഭ്യാസം നേടാനും പറ്റുന്ന തരത്തില്‍ പുതിയ തലമുറയെ വളര്‍ത്തിയെടുക്കണമെന്ന് അദ്ദേഹം പറഞ്ഞു. മത, രാഷ്ട്രീയ നേതാക്കളും ബുദ്ധിജീവികളുമടക്കം നിരവധി പേര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
അല്ലാഹു ഉദ്ദേശിച്ചിരുന്നവെങ്കില്‍ നിങ്ങളെ എല്ലാവരേയും ഒറ്റ സമുദായമാക്കുമായിരുന്നുവെന്നും ഖുര്‍ആന്‍ സൂക്തങ്ങള്‍ വിശദീകരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.