Sorry, you need to enable JavaScript to visit this website.

മക്കള്‍ നീതി മയ്യം ടോര്‍ച്ച് ചിഹ്നത്തില്‍ മത്സരിക്കും

ന്യൂദല്‍ഹി: തമിഴ് ചലച്ചിത്ര ലോകത്ത് നിന്നും രാഷ്ട്രീയത്തിലേക്ക് ചുവടുവെച്ച കമല്‍ ഹാസന്റെ 'മക്കള്‍ നീതി മയ്യം' പാര്‍ട്ടിക്ക് ചിഹ്നം അനുവദിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍. 
ബാറ്ററി ടോര്‍ച്ചാണ് മക്കള്‍ നീതി മയ്യത്തിന്റെ ചിഹ്ന0. ചിഹ്നം അനുവദിച്ച തിരഞ്ഞെടുപ്പ് കമ്മീഷന് കമല്‍ ഹാസന്‍ നന്ദി അറിയിച്ചു.
തന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് താരം കമ്മീഷന് നന്ദി അറിയിച്ചത്. തന്റെ പാര്‍ട്ടി പുതിയ രാഷ്ട്രീയ യുഗത്തിന് വെളിച്ചം കാട്ടുമെന്നും കമല്‍ ട്വീറ്റില്‍ പറയുന്നു. 
രണ്ടാഴ്ച മുന്‍പാണ് ഔദ്യോഗിക ചിഹ്നത്തിനായി മക്കള്‍ നീതി മയ്യം തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. 2018 ഫെബ്രുവരി 21നാണ് തന്റെ രാഷ്ട്രീയ പാര്‍ട്ടിയുടെ പേരും പതാകയും കമല്‍ ഹാസന്‍ പ്രഖ്യാപിച്ചത്. 
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, എഎപി തമിഴ്‌നാട് ഇന്‍ചാര്‍ജ്ജ് സോമനാഥ് ഭാരതി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പാര്‍ട്ടി പ്രഖ്യാപനം.  
ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കാനൊരുങ്ങുകയാണ്  മക്കള്‍ നീതി മയ്യം. വിജയകാന്തിന്റെ ഡി.എം.ഡി.കെയെ പോലെ ഒറ്റയ്ക്ക് മത്സരിച്ച് കരുത്ത് തെളിയിക്കുകയാണ് കമല്‍ഹാസന്റെ ലക്ഷ്യമെന്നാണ് സൂചന!.തമിഴ്‌നാട്ടിലെ 39 മണ്ഡലങ്ങളിലും പുതുച്ചേരിയിലെ ഒരു മണ്ഡലത്തിലും മത്സരിക്കും. തിരഞ്ഞെടുപ്പ് ഒരുക്കളുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. 

Latest News