തൂനിസ്- തുനീഷ്യന്‍ തലസ്ഥാനത്തെ ഒരു ആശുപത്രിയില്‍ 24 മണിക്കൂറിനിടെ 11 കുഞ്ഞുങ്ങള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചതിനെ തുടര്‍ന്ന് ആരോഗ്യമന്ത്രി അബ്ദുറഊഫ് അല്‍ ശരീഫ് രാജിവെച്ചു.
രക്തത്തിലെ അണുബാധ കാരണമായിരിക്കാം കുഞ്ഞുങ്ങളുടെ മരണമെന്നാണ് പ്രാഥമിക നിഗമനം. ആരോഗ്യ മന്ത്രാലയവും പ്രോസിക്യൂട്ടര്‍മാരും സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചു. 2011 ല്‍ സൈനുല്‍ ആബിദീന്‍ സര്‍ക്കാരിനെ പുറത്താക്കിയ ശേഷം ചികിത്സയടക്കമുള്ള പൊതുജന സര്‍വീസുകള്‍ തകര്‍ന്നുവെന്ന് തുനീഷ്യയില്‍ പരാതി ഉയര്‍ന്നിരുന്നു. ജനാധിപത്യ മാറ്റം ഉണ്ടാക്കിയെങ്കിലും രാജ്യം സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുകയായിരുന്നു. പൊതുമേഖലയില്‍ അഴിമതി വാഴുന്നുവെന്നാണ് പ്രധാന വിമര്‍ശം.