മുംബൈ-മകന്‍ ആകാശ് അംബാനിയുടെ വിവാഹത്തോടനുബന്ദിച്ച് മുംബൈ നഗരത്തിലെ എല്ലാ പൊലീസുകാര്‍ക്കും സമ്മനം നല്‍കിയിരിക്കുകയാണ് മുകേഷ അംബാനി. പ്രത്യേകം തയ്യാറക്കിയ 50000ത്തോളം പലഹാരപ്പെട്ടികളാണ് പൊലീസുകാര്‍ക്ക് സമ്മനമായി നല്‍കിയിരിക്കുന്നത്. നഗരത്തില്‍ ഒരോ പോലീസ് സ്‌റ്റേഷനുകളിലും മധുര പലഹാരങ്ങള്‍ എത്തിച്ചു നല്‍കി എന്നാണ് റിപ്പോര്‍ട്ട്.
ആകാശിനും വധു ശ്ലാകയ്ക്കും നിങ്ങളുടെ അനുഗ്രഹം തേടുന്നുവെന്നാണ് സമ്മാനപ്പെട്ടിയില്‍ കുറിച്ചിരിക്കുന്നു. മാര്‍ച്ച് 9നാണ് ആകാശ് അംബാനിയുടെ വിവാഹം മാര്‍ച്ച് 11 വരേ നീണ്ടു നില്‍ക്കുന്ന വിവാഹത്തില്‍ നിരവധി പ്രമുഖര്‍ പങ്കെടുക്കും. രത്‌ന വ്യപാരിയായ റസല്‍ മേത്തയുടെ മകള്‍ ശ്ലോക മേത്തയെയാണ് ആകാശ് അംബാനി വിവാഹം കഴിക്കുന്നത്. അഡംബരം നിറഞ്ഞു നില്‍ക്കുന്നതായിരിക്കും ആകാശ് അംബാനിയുടെ വിവാഹച്ചടങ്ങ്.
ഇരുവരുടെയും വിവാഹ ക്ഷണക്കത്ത് നേരത്തെ തന്നെ സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചാവിഷയമായതാണ്. കഴിഞ്ഞ ഡിസംബറിലായിരുന്നു ആകാശിന്റെ ഇരട്ട സഹോദരി ഇഷ അംബാനിയുടെ വിവാഹം നടന്നത്. ഈ വിവാഹം തന്നെ വലിയ ചര്‍ച്ചാ വിഷയമായിരുന്നു.