റാസല്‍ഖൈമ- ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിലെ എക്സിറ്റ് 122 നടുത്ത് വാഹനത്തിന്റെ ടയര്‍ പൊട്ടിയുണ്ടായ അപകടത്തില്‍ ഏഷ്യക്കാരനും മൂന്നു സ്വദേശികളും മരിച്ചു. 10 നും 18നും ഇടയില്‍ പ്രായമുള്ളവരാണ് മരിച്ചത്. മൂന്നു പേര്‍ക്കു പരുക്കേറ്റു.
ഏഴു സ്വദേശി ചെറുപ്പക്കാര്‍ സഞ്ചരിച്ച ഫോര്വീലറാണ് അപകടത്തില്‍പ്പെട്ടത്. വാഹനം അമിത വേഗത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പരുക്കേറ്റവരെ ഖലീഫ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.