ന്യൂദൽഹി- കട്ടുകൊണ്ടുപോയ രേഖകൾ കള്ളൻ തിരികെ കൊണ്ടുവന്നോവെന്ന് മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ പി.ചിദംബരത്തിന്റെ പരിഹാസം. കള്ളൻ ആ രേഖകൾ തിരികെ തന്നതുകൊണ്ടാകും ഫോട്ടോകോപ്പി രേഖകളാണെന്ന് എ.ജി പറഞ്ഞതെന്നും ചിദംബരം പറഞ്ഞു. രേഖകൾ മോഷ്ടിക്കപ്പെട്ടുവെന്ന് ബുധനാഴ്ച പറഞ്ഞ എ.ജി ഇക്കാര്യം വെള്ളിയാഴ്ച തിരുത്തിയിരുന്നു.
ബുധനാഴ്ച അത് മോഷ്ടിക്കപ്പെട്ട രേഖകളായിരുന്നു. വെള്ളിയാഴ്ചയായപ്പോൾ അത് ഫോട്ടോകോപ്പി രേഖകളായി. കള്ളൻ വ്യാഴാഴ്ച അത് തിരിച്ചേൽപ്പിച്ചുവെന്ന് തോന്നുന്നു. ചിദംബരം ട്വീറ്റ് ചെയ്തു.
ബുധനാഴ്ച ഔദ്യോഗിക രഹസ്യനിയമമാണ് മാധ്യമങ്ങളെ കാണിച്ചത്. വെള്ളിയായപ്പോൾ അത് ഒലിവ് ശിഖരങ്ങളായി. കോമൺസെൻസിനെ ഞങ്ങൾ സല്യൂട്ട് ചെയ്യുന്നുവെന്നും ചിദംബരം പറഞ്ഞു.