മലപ്പുറത്ത് കുഞ്ഞാലിക്കുട്ടി, പൊന്നാനിയില്‍ ഇ.ടി ബഷീര്‍; ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

മലപ്പുറം- ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചു. സിറ്റിങ് എംപിമാരായ പി.കെ കുഞ്ഞാലിക്കുട്ടി മലപ്പുറത്തും, ഇ.ടി മുഹമ്മദ് ബഷീര്‍ പൊന്നാനിയിലും മത്സരിക്കും. തമിഴ്‌നാട്ടിലെ രാമനാഥപുരം മണ്ഡലത്തില്‍ നവാസ് ഗനി മത്സരിക്കും. നേരത്തെ കേരളത്തില്‍ മൂന്ന് സീറ്റ് വേണമെന്ന് ലീഗ് ആവശ്യപ്പെട്ടിരുന്നു. ഇത് കോണ്‍ഗ്രസ് അംഗീകരിച്ചില്ല. ഇനി ഒഴിവു വരുന്ന രണ്ടാമത്തെ രാജ്യസഭാ സീറ്റ് ലീഗിനു നല്‍കാമെന്ന് കോണ്‍ഗ്രസ് സമ്മതിച്ചിട്ടുണ്ടെന്നും തങ്ങള്‍ വ്യക്തമാക്കി.
 

Latest News