Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഏഴ് വര്‍ഷത്തിനിടെ 150 യുവതികളെ പീഡിപ്പിച്ച  പ്രതി പിടിയില്‍ 

പൊള്ളാച്ചി: വിദേശത്തുമാത്രം കേട്ടു പരിചയമുള്ള ലൈംഗിക പീഡനപരമ്പരയിലെ കുറ്റവാളി തമിഴ്‌നാട്ടില്‍ പിടിയില്‍. പ്രായപൂര്‍ത്തി ആയവരും അല്ലാത്തതുമായ നിരവധി പെണ്‍കുട്ടികളെ പ്രണയക്കെണിയില്‍ വീഴ്ത്തി പീഡിപ്പിക്കുകയും പണം തട്ടിയെടുക്കുന്നതും പതിവാക്കിയ പൊള്ളാച്ചിക്കാരനായ യുവാവാണ് പിടിയിലായത്. ഏഴു വര്‍ഷത്തിനിടക്ക് 150 യുവതികളെയാണ് തിരുനാവുക്കരശ് എന്ന എംബിഎ ബിരുദധാരിയായ യുവാവ് ലൈംഗികമായി പീഡിപ്പിച്ചത്. ആരും പരാതി നല്‍കാത്തതു കൊണ്ടു മാത്രം ഇത്രയും കാലം കാസനോവയായി ഇയാള്‍ വിലസുകയായിരുന്നു. തന്നെ പീഡിപ്പിച്ചെന്ന് ഒരു വിദ്യാര്‍ഥിനി പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് ഇയാള്‍ ഒളിവില്‍ പോയത്. ഒടുവില്‍ മാക്കിനാംപട്ടിയില്‍ വെച്ച് പോലീസ് ഇയാളെ അറസ്റ്റു ചെയ്യുകയായിരുന്നു. പ്രതി ഒളിത്താവളങ്ങളില്‍ നിന്ന് വീട്ടിലേക്കു വരുന്ന വിവരം ലഭിച്ചതനുസരിച്ച് പൊലീസ് നിരീക്ഷിച്ചു വരികയായിരുന്നു. തിരുനാവുക്കരശും കൂട്ടുകാരും ചേര്‍ന്ന് ഏഴു വര്‍ഷത്തിനിടെ 150 ഓളം യുവതികളെ പീഡിപ്പിച്ചതായാണ് പോലീസ് പറയുന്നത്. പ്രണയം നടിച്ചായിരുന്നു പീഡനങ്ങളില്‍ അധികവും. കൂളിങ് ഗ്ലാസും ധരിച്ച് ചുള്ളന്‍ വേഷത്തില്‍ കാറില്‍ ചുറ്റിയടിക്കുന്നത് പതിവാക്കിയ ഇയാള്‍ വളരെ സമര്‍ത്ഥമായി തന്നെയാണ് പെണ്‍കുട്ടികളെ വലയിലാക്കിയത്.
പ്രണയം നടിച്ച് വിദ്യാര്‍ത്ഥികളെയും യുവതികളെയും വശീകരിച്ച് കാറില്‍ക്കയറ്റി കൊണ്ടുപോവുകയും ഫോട്ടോയെടുത്ത് ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയുമായിരുന്നു ഇയാളുടെ പതിവുശൈലിയെന്ന് പൊലീസ് പറഞ്ഞു. പീഡനം വീഡിയോയില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി ഇവരില്‍ നിന്ന് പണവും തട്ടിയെടുത്തിട്ടുണ്ട്. എംബിഎ. ബിരുദധാരിയാണ് തിരുനാവുക്കരശ്. തിരുനാവുക്കരശില്‍ നിന്ന് രണ്ട് മൊബൈല്‍ ഫോണും പൊലീസ് കണ്ടെടുത്തു. ഇതില്‍ നിരവധി പെണ്‍കുട്ടികള്‍ക്കൊപ്പമുള്ള അശ്ലീല വീഡിയോകളുടെ ശേഖരമായിരുന്നു ഉണ്ടായിരുന്നത്. വീട്ടമ്മമാര്‍ അടക്കം യുവാവിന്റെ കെണിയില്‍ വീണിട്ടുണ്ട്.
കഴിഞ്ഞമാസം ഒരു പെണ്‍കുട്ടിയെ പ്രണയം നടിച്ച് വിനോദ യാത്രയ്‌ക്കെന്നു പറഞ്ഞ് കാറില്‍ക്കയറ്റി കൊണ്ടുപോയിരുന്നു. എന്നാല്‍ കാറില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ പെണ്‍കുട്ടി ബഹളമുണ്ടാക്കിയതിനെത്തുടര്‍ന്ന് ഇറക്കിവിടുകയായിരുന്നു. കുട്ടി വിവരം വീട്ടില്‍ പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന്, പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഏഴു വര്‍ഷമായി നടക്കുന്ന പീഡന പരമ്പര വെളിയില്‍ വന്നത്. അതേസമയം, പ്രതികളെ രക്ഷിക്കാന്‍ രാഷ്ട്രീയ ഇടപെടലുകള്‍ ഉണ്ടായതായി ആരോപണമുണ്ട്. തുടര്‍ന്ന്, വിവിധ രാഷ്ട്രീയ പാര്‍ട്ടികളും വനിതാ സംഘടനകളും പ്രക്ഷോഭം ആരംഭിച്ചതോടെയാണ് പ്രതിയെപിടികൂടുന്നത്. 
തിരുനാവുക്കരശ് ഒളിച്ചിരുന്നത് തിരുപ്പതിയിലായിരുന്നു. ക്ഷേത്രത്തിലെ സൗജന്യ താമസ സൗകര്യമുള്ള മഠത്തില്‍ ഭക്തന്‍ എന്ന വ്യാജേന ഒളിച്ചു താമസിക്കുകയായിരുവെന്ന് പൊലീസ് പറഞ്ഞു. ഇയാളെ തേടി പൊലീസ് എത്തിയപ്പോഴും സമര്‍ഥമായി രക്ഷപെടുകയായിരുന്നു. കൂട്ടാളികളായ ശബരിരാജന്‍, വസന്തകുമാര്‍, സതീഷ് എന്നിവരെ അറസ്റ്റ് ചെയ്തതറിഞ്ഞപ്പോള്‍ തിരുനാവുക്കരശ് കോയമ്പത്തൂര്‍, സേലംവഴി തിരുപ്പതിയിലേക്ക് പോവുകയായിരുന്നു. ഫോണ്‍ ഉപയോഗിക്കാതിരുന്നതു കാരണം അന്ന് കണ്ടുപിടിക്കാനായില്ല.
ഇടയ്ക്ക് തിരുപ്പതിയില്‍ നിന്ന് ഫോണ്‍ വന്നത് കണ്ടുപിടിച്ച പൊലീസ് അവിടേക്ക് പുറപ്പെടാന്‍ തയ്യാറായി. ഫോണ്‍ സിഗ്‌നല്‍ സേലത്താണെന്ന് വ്യക്തമാവുകയും തുടര്‍ന്നുള്ള നിരീക്ഷണത്തില്‍ ഇയാള്‍ പൊള്ളാച്ചിക്ക് വരുന്നതായും മനസ്സിലായി. കാറില്‍ മാക്കിനാംപട്ടിയിലുള്ള വീട്ടിലേക്ക് വരുമ്പോള്‍ കാര്‍ തടഞ്ഞ് പ്രത്യേക പൊലീസ് സംഘം അറസ്റ്റുചെയ്യുകയായിരുന്നു. പ്രതിയില്‍ നിന്ന് പിടിച്ചെടുത്ത രണ്ട് ഫോണുകളില്‍ നിന്ന് നിരവധി യുവതികളെ പീഡിപ്പിക്കുന്നതിന്റെ വീഡിയോ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. പ്രതിയെ പൊള്ളാച്ചി ജെ.എം. ഒന്നാം നമ്പര്‍ കോടതിയില്‍ ഹാജരാക്കി കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലിലടച്ചു.

Latest News