ന്യൂദൽഹി- റഫാൽ രേഖകൾ മോഷ്ടിച്ചുവെന്ന് പറഞ്ഞിട്ടില്ലെന്നും പ്രതിരോധ മന്ത്രാലയത്തിൽനിന്ന് രഹസ്യരേഖകളുടെ ഫോട്ടോകോപ്പി ഹരജിക്കാർ ഉപയോഗിച്ചുവെന്നാണ് കോടതിയിൽ പറഞ്ഞതെന്നും അറ്റോർണി ജനറൽ കെ.കെ വേണുഗോപാൽ. റഫാൽ രേഖകൾ മോഷണം പോയെന്ന വാദം വിവാദമായ സഹചര്യത്തിലാണ് എ.ജിയുടെ വിശദീകരണം. സുപ്രീം കോടതിയിൽ പുനപരിശോധന ഹരജി നൽകുന്നതിന് വേണ്ടി രഹസ്യരേഖകളുടെ പകർപ്പാണ് ഹരജിക്കാർ ഉപയോഗിച്ചതെന്നും കെ.കെ വേണുഗോപാൽ വിശദീകരിച്ചു.