Sorry, you need to enable JavaScript to visit this website.

രാജസ്ഥാനില്‍ വ്യോമസേനയുടെ മിഗ്-21 പോര്‍വിമാനം തകര്‍ന്നു വീണു; പൈലറ്റ് സുരക്ഷിതന്‍

ബെക്കാനിര്‍- ഇന്ത്യന്‍ വ്യോമ സേനയുടെ മിഗ്-21 ബൈസണ്‍ പോര്‍വിമാനം രാജസ്ഥാനിലെ ബെക്കാനിറില്‍ തകര്‍ന്നു വീണു. പൈലറ്റ് സുരക്ഷിതനായി പുറന്തള്ളപ്പെട്ടു. പതിവു പറക്കലിന്റെ ഭാഗമായി വെള്ളിയാഴ്ച ഉച്ചയ്ക്കു ശേഷം നാല്‍ വ്യോമ താവളത്തില്‍ നിന്നാണ് ഈ പോര്‍വിമാനം പറന്നുയര്‍ന്നത്. സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് അപകടം. പക്ഷിയിടിച്ചതിനെ തുടര്‍ന്നാണ് തകാര്‍ സംഭവിച്ചതെന്ന് സേനാ വക്താവ് അറിയിച്ചു. സൈന്യത്തിന്റെ അന്വേഷണ സമിതി അപകടം അന്വേഷിക്കും. പാക്കിസ്ഥാനിലെ ബാലാകോട്ടില്‍ വ്യോമാക്രമണത്തിന് ഇന്ത്യ ഉപയോഗിച്ച പോര്‍വിമാനങ്ങളില്‍ മിഗ്-21 ബൈസണ്‍ വിമാനങ്ങളും ഉണ്ടായിരുന്നു. പാക്കിസ്ഥാന്റെ എഫ്-16 പോര്‍വിമാനം തകര്‍ത്തതും വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്‍ പറത്തിയിരുന്ന മിഗ്-21 ബൈസണ്‍ വിമാനമായിരുന്നു. ഈ വിമാനവും പാക്കിസ്ഥാന്‍ തകര്‍ത്തിരുന്നു. ആഴ്ചകള്‍ക്കിടെ ഇന്ത്യയ്ക്കു നഷ്ടമായത് രണ്ടു മിഗ്-21 ബൈസണ്‍ പോര്‍വിമാനങ്ങളാണ്.

Latest News