ന്യൂദൽഹി- ഭരണത്തുടർച്ച ലക്ഷ്യമിട്ട് മഹാരാഷ്ട്ര, ഹരിയാന നിയമസഭകൾ നാളെ പിരിച്ചുവിട്ടേക്കുമെന്ന് സൂചന. ലോക്‌സഭ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭ തെരഞ്ഞെടുപ്പും നടത്തുന്നതിന് വേണ്ടിയാണ് തീരുമാനം. ഇക്കാര്യത്തിൽ ബി.ജെ.പി ദേശീയ സമിതി ഉടൻ തീരുമാനമെടുക്കും. ഇരുനിയമസഭകൾക്കും ഈ വർഷം ഒക്‌ടോബർ വരെയാണ് കാലാവധിയുള്ളത്. ഏപ്രിൽ, മെയ് മാസത്തിൽ ലോസക്‌സഭ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ഈ സമയത്ത് ഇവിടെ നിയമസഭ തെരഞ്ഞെടുപ്പും നടത്താനാണ് ആലോചന. ദേവേന്ദ്ര ഫഡ്‌നവിസാണ് മഹാരാഷ്ട്രയിൽ മുഖ്യമന്ത്രി. മനോഹർ ലാൽ ഖട്ടാർ ഹരിയാനയിലും മുഖ്യമന്ത്രിയാണ്. ഇരു സംസ്ഥാനങ്ങളിലും ഭരണത്തുടർച്ച ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി.