Sorry, you need to enable JavaScript to visit this website.

കോടതിയലക്ഷ്യ കേസിൽ പ്രശാന്ത് ഭൂഷണിന്റെ ഹരജി സുപ്രീം കോടതി തള്ളി

ന്യൂദൽഹി- തനിക്കെതിരായ കോടതിയലക്ഷ്യക്കേസിൽനിന്ന് ജസ്റ്റിസ് അരുൺ മിശ്ര പിൻമാറണമെന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷണിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. കേസ് കേൾക്കുമെന്ന് ജസ്റ്റിസുമാരായ അരുൺ മിശ്ര, നവീൻ സിൻഹ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. അറ്റോർണി ജനറൽ കെ.കെ വേണുഗോപാലും കേന്ദ്ര സർക്കാറും ഫയൽ ചെയ്ത കേസിലാണ് നടപടി.
സി.ബി.ഐ ഇടക്കാല ഡയറക്ടറായി എം. നാഗേശ്വർ റാവുവിനെ നിയമിച്ചതുമായി ബന്ധപ്പെട്ട പരാമർശങ്ങളുടെ പേരിലാണ് പ്രശാന്ത് ഭൂഷണിനെതിരെ കോടതിയലക്ഷ്യത്തിന് സുപ്രീം കോടതി ഉത്തരവിറക്കിയത്.
 

Latest News