മസ്കത്ത് - ലറ്റര്‍വണ്‍ നിക്ഷേപക കമ്പനി പ്രസിദ്ധീകരിച്ച ആഗോള ആരോഗ്യ സൂചികയില്‍ ഒമാന്‍ രണ്ടാം സ്ഥാനത്ത്. ജീവിത നിലവാരം, ആരോഗ്യ പരിപാലനം, ജനങ്ങളുടെ സന്തുഷ്ടി തുടങ്ങിയ ഘടകങ്ങള്‍ പരിഗണിച്ചുള്ള കണക്കെടുപ്പിലാണ് കനഡക്ക് തൊട്ടുപിന്നിലായി ഒമാന്‍ സ്ഥാനം പിടിച്ചത്.
151 രാജ്യങ്ങളുടെ പട്ടികയാണ് കമ്പനി പ്രസിദ്ധീകരിച്ചത്. അമിത വണ്ണമുള്ള ആളുകളുടെ എണ്ണം കൂടിയതാണ് ഒന്നാം റാങ്ക് നഷ്ടപ്പെടാന്‍ കാരണം.
ആരോഗ്യരംഗത്ത് കൂടുതല്‍ പണം ചെലവഴിക്കുന്നതാണ് കനഡയെ ഒന്നാം സ്ഥാനത്ത് എത്തിച്ചത്. ജനങ്ങളുടെ സന്തുഷ്ടിയിലും അവര്‍ വളരെ മുന്നിലാണ്. കുറഞ്ഞ രക്തസമ്മര്‍ദ നിരക്ക്, ഡയബറ്റിസ് നിരക്ക് എന്നിവയും കനഡയെ ആരോഗ്യപ്രിയരാക്കി.
ഐസ്്‌ലാന്റ്,ഫിലിപ്പൈന്‍സ്, മാല്‍ദീവ്്‌സ്, നെതര്‍ലാന്‍ഡ്‌സ്, സിംഗപ്പൂര്‍, ലാവോസ്, ദക്ഷിണ കൊറിയ, കംബോഡിയ, വിയറ്റ്‌നാം, ഗ്വാട്ടിമാല, ഹോണ്ടുറാസ്, ഓസ്ട്രിയ എന്നീ രാജ്യങ്ങളാണ് ഒമാന് പിന്നാലെ പട്ടികയില്‍ ഇടം പിടിച്ചത്.