കോണ്‍സുലര്‍ സംഘം വെള്ളിയാഴ്ച അല്‍ഹസയില്‍; പുതിയ വ്യവസ്ഥകള്‍ ശ്രദ്ധിക്കണം

അല്‍ഹസ- ഇന്ത്യന്‍ കോണ്‍സുലര്‍ സംഘവും ഔട്ട്‌സോഴ്‌സിംഗ് കമ്പനിയായ വി.എഫ്.എസ് സംഘവും നാളെ അല്‍ഹസയില്‍ സന്ദര്‍ശനം നടത്തും. രാവിലെ എട്ടു മണി മുതല്‍ അല്‍ഹസ മുബാറസ് മോഡേണ്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ സേവനം ലഭ്യമാകും.
എംബസി സേവനങ്ങള്‍ക്ക് ഓണ്‍ലൈന്‍ വഴി അപേക്ഷിച്ചതിന്റെ പ്രിന്റും ഫോട്ടോയുമായാണ് അപേക്ഷകര്‍ വരേണ്ടത്. പാസ്‌പോര്‍ട്ടുകള്‍ പുതുക്കുന്നതിനും പുതിയതിന് അപേക്ഷിക്കുന്നതിനും ഉള്‍പ്പെടെ മാര്‍ച്ച് ഒന്ന് മുതല്‍ എംബസി സേവനങ്ങള്‍ മുഴുവന്‍ ഓണ്‍ലൈന്‍വല്‍ക്കരിച്ചിട്ടുണ്ട്. https://embassy.passportindia.gov.in
എന്ന സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തതിന് ശേഷം യൂസര്‍ ഐ.ഡി ഉപയോഗിച്ച് ലോഗിന്‍ ചെയ്താല്‍ ലഭിക്കുന്ന ഓണ്‍ലൈന്‍ ഫോറമാണ് പൂരിപ്പിക്കേണ്ടത്. ഇതില്‍ ഫോട്ടോയും പതിക്കണം.

 

 

Latest News