ന്യൂയോര്‍ക്ക്- ഫോബ്‌സ് മാഗസിന്‍ പുറത്തിറക്കിയ 2019 ലെ ആഗോള സമ്പന്നരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ് തന്നെ. 131 ബില്യണ്‍ ഡോളറിന്റെ ആസ്തിയുമായാണ് അദ്ദേഹം ലോക സമ്പന്നന്‍ എന്ന പദവിയിയില്‍ തുടരുന്നത്. മുകേഷ് അംബാനി (റിലയന്‍സ് ഇന്‍ഡസ്ട്രീസ്) 106 ഇന്ത്യന്‍ കോടീശ്വരന്മാരില്‍ മുന്‍നിരയിലെത്തി.
ലോക സമ്പന്നരില്‍ ന്യൂയോര്‍ക്ക് മേയര്‍ മൈക്കിള്‍ ബ്ലൂംബെര്‍ഗ്, ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് എന്നിവര്‍ മുന്‍നിരയിലെത്തിയ ലോക സമ്പന്നരാണ്. ലെ ഓറെയല്‍ ഹെയറെസ് ഫ്രാങ്കോയിസ് ബെറ്റന്‍ കോര്‍ട്ട്, ആലീസ് വാള്‍ട്ടണ്‍ (ക്രിസ്റ്റല്‍ ബ്രിഡ്ജസ് മ്യൂസിയം ഓഫ് അമേരിക്കന്‍ ആര്‍ട്ട്) എന്നിവരാണ് ആദ്യ 20 സമ്പന്നരിലെ രണ്ടു വനിതകള്‍.
ജെഫ് ബെസോസ് (131 ബില്യണ്‍ ഡോളര്‍), ബില്‍ ഗേറ്റ്‌സ് (96.5 ബില്യണ്‍), വാറന്‍ ബഫെറ്റ് (82.5 ബില്യണ്‍), ബെര്‍ണാഡ് ആര്‍നോള്‍ട്ട് (76 ബില്യണ്‍), കാര്‍ലോസ് സ്ലിം ഹെലു (64 ബില്യണ്‍) എന്നിങ്ങനെയാണ് സമ്പന്നരുടെ പട്ടിക. 4.70 ബില്യണ്‍ ഡോളറിന്റെ (32,900 കോടി രൂപ) ആസ്തിയുമായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ ആദ്യ ഇരുപത് ഇന്ത്യക്കാരിലെ ഏക കേരളീയനെന്ന പദവിക്ക് അര്‍ഹനായി. ആദ്യ ഇരുപത് ഇന്ത്യന്‍ സമ്പന്നരില്‍ യൂസഫലി മാത്രമേ മലയാളിയായുള്ളൂ. രവി പിള്ള (3.90 ബില്യണ്‍ ഡോളര്‍ - റാങ്ക്-529), സണ്ണി വര്‍ക്കി (2.40 ബില്യണ്‍ -റാങ്ക് 962), ക്രിസ് ഗോപാലകൃഷ്ണ്‍ (2.20 ബില്യണ്‍ ഡോളര്‍ -റാങ്ക് 1057), ഷിബുലാല്‍ (1.40 ബില്യണ്‍ ഡോളര്‍ -റാങ്ക് 1605), ഡോ.ഷംസീര്‍ വയലില്‍ (1.40 ബില്യണ്‍ ഡോളര്‍ -റാങ്ക് 1605), ടി.എസ് കല്യാണരാമന്‍ (1.20 ബില്യണ്‍ ഡോളര്‍ -റാങ്ക് 1818), പി.എന്‍.സി മേനോന്‍ (1.1 ബില്യണ്‍ ഡോളര്‍ -റാങ്ക് 1941) എന്നിവരാണ് തൊട്ടു താഴെയുള്ള സമ്പന്നരുടെ പട്ടികയിലെ മലയാളികള്‍.