സിഡ്‌നി: സിഡ്‌നിയില്‍ നിന്ന് കാണാതായ ഇന്ത്യന്‍ വനിതാ ഡോക്ടറെ കൊലപ്പെടുത്തി കാറിലെ സ്യൂട്ട്‌കെയ്‌സിനുള്ളിലാക്കിയ നിലയില്‍ കണ്ടെത്തി. സിഡ്‌നിയിലെ പെന്റിത്തിലുള്ള ഡെന്റിസ്റ്റ് പ്രീതി റെഡ്ഡി (32)യാണ് ക്രൂരമായി കൊലചെയ്യപ്പെട്ടത്. പ്രീതിയുടെ മൃതദേഹം വെട്ടിനുറുക്കി സ്യൂട്ട്‌കേസിലാക്കിയ നിലയിലായിരുന്നു. പ്രീതിയെ കാണാതായ ദിവസം ഒപ്പമുണ്ടായിരുന്ന മുന്‍ കാമുകനെ വാഹനാപകടത്തില്‍ മരിച്ച നിലയില്‍ പിന്നീട് കണ്ടെത്തി. ഡോ ഹര്‍ഷവര്‍ധന്‍ നാര്‍ഡെയാണ് മരിച്ചത്. ഇയാളാണ് പ്രതിയെന്നാണ് പോലീസ് കരുതുന്നത്.
പ്രീതി റെഡ്ഡിയെ കഴിഞ്ഞ ഞായറാഴ്ച മുതല്‍ കാണാതായിരുന്നു. ജോര്‍ജ് സ്ട്രീറ്റിലെ ഒരു റസ്‌റ്റോറന്റിലാണ് ഇവരെ അവസാനമായി കണ്ടതെന്ന് പോലീസ് പറയുന്നു. ചൊവ്വാഴ്ച ഇവരുടെ കാര്‍ റോഡരികില്‍ നിര്‍ത്തിയിട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കാറിനുള്ളിലുണ്ടായിരുന്ന സ്യൂട്‌കെയ്‌സിനുള്ളില്‍ മൃതദേഹം കണ്ടെത്തിയത്. ശരീരമാകെ കുത്തേറ്റ നിലയിലായിരുന്നു മൃതദേഹം.
പ്രീതിയുടെ മൃതദേഹം കണ്ടെത്തിയത് പിന്നാലെയാണ് മുന്‍ കാമുകന്‍ വാഹനാപകടത്തില്‍ മരിച്ചതായി പൊലീസ് സ്ഥിരീകരിച്ചത്. ഇയാള്‍ ഓടിച്ചിരുന്ന ആങണ സെഡാന്‍ തിങ്കളാഴ്ച രാത്രി പത്ത് മണിയോടെ എതിരെ വന്ന ട്രക്കില്‍ ചെന്ന് ഇടിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ . വടക്കന്‍ വില്ലോ ട്രീയിലാണ് അപകടം നടന്നത്.
ബോധപൂര്‍വം സൃഷ്ടിച്ച അപകടമാണ് ഇതെന്ന് കരുതുന്നതായി പൊലീസ് അറിയിച്ചു. ട്രക്കുമായി ഇടിച്ച വാഹനം മറിയുകയും തീപിടിക്കുകയും ചെയ്തിരുന്നു.
ഒരു കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നതിനായാണ് പ്രീതി റെഡ്ഡി ഇവിടെയെത്തിയതെന്നാണ് റിപ്പോര്‍ട്ട്. ഞായറാഴ്ച രാവിലെ 11 മണിക്കാണ് ഇവര്‍ വീട്ടുകാരുമായി ഒടുവില്‍ ഫോണില്‍ ബന്ധപ്പെട്ടത്. വൈകാതെ വീട്ടിലെത്തുമെന്ന് പറഞ്ഞെങ്കിലും കാണാത്തതിനെ തുടര്‍ന്നാണ് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയത്.
ഇതിനിടെ, പ്രീതി റെഡ്ഡിയുടെ മുന്‍ കാമുകനെ കാറപകടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പ്രീതിയും ഇയാളും മാര്‍ക്കറ്റ് സ്ട്രീറ്റിലുള്ള ഒരു ഹോട്ടലിലാണ് ഞായറാഴ്ച വരെ താമസിച്ചിരുന്നതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രീതി റെഡ്ഡിയുടെ തിരോധാനവും മരണവും ഒട്ടേറെ ദുരൂഹതകളുള്ളതാണെന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തിവരികയാണെന്നും ന്യൂ സൗത്ത് വെയില്‍സ് പോലീസ് വ്യക്തമാക്കി. ഞായറാഴ്ച പുലര്‍ച്ചെ രണ്ടേകാലിന് സിഡ്‌നി നഗരത്തിലെ ഒരു മക്‌ഡൊണാള്‍ഡ്‌സില്‍ നിന്ന് പ്രീതി ഭക്ഷണം വാങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ നേരത്തെ പൊലീസിന് ലഭിച്ചിരുന്നു. കറുത്ത നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ചെത്തിയ പ്രീതി ഒറ്റയ്ക്കായിരുന്നു എന്നാണ് സൂചന.