Sorry, you need to enable JavaScript to visit this website.

റഫാൽ രേഖകൾ മോഷ്ടിക്കപ്പെട്ടുവെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ

ന്യൂദൽഹി- റാഫേൽ ഇടപാടിൽ ഹിന്ദു ദിനപത്രം പ്രസിദ്ധീകരിച്ച രേഖകൾ മോഷ്ടിക്കപ്പെട്ടതാണെന്നും ഔദ്യോഗിക രഹസ്യനിയമ പ്രകാരം കേസെടുക്കുമെന്നും കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ. പ്രതിരോധ മന്ത്രാലയത്തിൽനിന്നാണ് രേഖകൾ ചോർന്നതെന്നും അറ്റോർണി ജനറൽ കെ.കെ വേണുഗോപാൽ സുപ്രീം കോടതിയിൽ ബോധിപ്പിച്ചു. രേഖകൾ പ്രതിരോധ മന്ത്രാലയത്തിലൽനിന്ന് ഇപ്പോഴുള്ളതോ മുൻ ഉദ്യോഗസ്ഥരോ മോഷ്ടിച്ചതാണെന്നും വേണുഗോപാൽ പറഞ്ഞു. ഇത് രഹസ്യരേഖകളാണെന്നും ഇത് പബ്ലിക് ഡൈമൈനിൽ ലഭ്യമാക്കാൻ പാടില്ലെന്നും വേണുഗോപാൽ വ്യക്തമാക്കി. 
രേഖകൾ മോഷ്ടിക്കപ്പെട്ടുവെങ്കിൽ എന്ത് നടപടി സ്വീകരിച്ചുവെന്ന സുപ്രീം കോടതിയുടെ ചോദ്യത്തിന് ഇത് സംബന്ധിച്ച് അന്വേഷണം നടക്കുകയാണെന്നും കേന്ദ്രം അറിയിച്ചു. ഇത് ക്രിമിനൽ കേസാണെന്നും കേന്ദ്രം വ്യക്തമാക്കി.
 

Latest News