Sorry, you need to enable JavaScript to visit this website.

പാക്കനുകൂല പോസ്റ്റുകള്‍ക്ക് പിന്നില്‍ സുഹൃത്തിനോടുള്ള പ്രതികാരം

ബെല്‍ഗാവി- കര്‍ണാടകയില്‍ രാംദുര്‍ഗ് ടൗണില്‍ മുസ്്‌ലിം സുഹൃത്തിന്റെ ഫേസ് ബുക്ക് ഹാക്ക് ചെയ്ത് പാക്കിസ്ഥാന്‍ അനുകൂല പോസ്റ്റിട്ട സംഭവത്തില്‍ യുവാവ് പിടിയിലായി. പണം കടം കൊടുക്കാത്തതിനാലാണത്രെ മുഹമ്മദ് ശാഫി ബന്ന എന്നയാളുടെ അക്കൗണ്ട് ഹാക്ക് ചെയ്ത് സുഹൃത്ത് നാഗരാജ് മാലി ഇന്ത്യാ വിരുദ്ധവും പാക്കിസ്ഥാന്‍ അനുകൂലവുമായ പോസ്റ്റുകളിട്ടത്. പോലീസ് അറസ്റ്റ് ചെയ്ത നാഗരാജിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്റ് ചെയ്തു.
സുഹൃത്തിനു വേണ്ടി ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി കൊടുത്ത നാഗരാജ് ഇതേ അക്കൗണ്ട് സമാന്തരമായി പോസ്റ്റ് ചെയ്യാനുപയോഗിച്ചുവെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
താന്‍ നിരപരാധിയാണെന്നും അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്നും കാണിച്ച് ബന്ന പോലീസില്‍ പരാതിപ്പെടുകയായിരുന്നു. പോലീസ് അന്വേഷണത്തില്‍ ഇയാളുടെ മൊബൈല്‍ ഫോണില്‍ നിന്നല്ല പോസ്്റ്റുകള്‍ അപ്‌ലോഡ് ചെയ്തതെന്ന് മനസ്സിലായി. കമ്പ്യൂട്ടര്‍ സെന്റര്‍ നടത്തുന്നതിനാലാണ് ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കാന്‍ ബന്ന, നാഗരാജിനെ സമീപിച്ചത്.
നേരത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന നാഗരാജ് നഷ്ടത്തിലായതിനെ തുടര്‍ന്ന് കംപ്യൂട്ടര്‍ സെന്റര്‍ പൂട്ടിയിരുന്നു. ആദ്യമൊക്കെ ബന്ന ഇയാളെ സാമ്പത്തികമായി സഹായിച്ചെങ്കിലും വീണ്ടും വീണ്ടും കടം ചോദിച്ചതിനാല്‍ അകലം പാലിക്കുകയായിരുന്നു.

 

Latest News