ബാര്‍മര്‍: ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം ശക്തിപ്രാപിച്ചതോടെ സ്വന്തം കല്യാണം തന്നെ തുലാസിലായ അവസ്ഥയിലാണ് മഹേന്ദ്ര സിംഗ് എന്ന രാജസ്ഥാന്‍കാരന്‍. അതിര്‍ത്തി ഗ്രാമമായ രാജസ്ഥാനിലെ ബാര്‍മര്‍ ജില്ലയിലെ ഖെജാദ് കാ പാര്‍ സ്വദേശിയാണ് മഹേന്ദ്ര സിംഗ്. അദ്ദേഹത്തിനു വധുവായി വരുന്നത് പാക്കിസ്ഥാന്‍കാരിയായ ചഗന്‍ കന്‍വാര്‍ എന്ന യുവതിയും. പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ സിനോയ് സ്വദേശിനിയാണ് ചഗന്‍ കന്‍വാര്‍.മഹേന്ദ്ര സിംഗിന്റെ കുടുംബം ശനിയാഴ്ച വിവാഹത്തിന് പുറപ്പെടുന്നതിന് പാക്കിസ്ഥാനിലേയ്ക്കുള്ള താര്‍ എക്‌സ്പ്രസ്സില്‍ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നെങ്കിലും പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തില്‍ ഈ ട്രെയിന്‍ സര്‍വ്വീസ് അനിശ്ചിതത്വത്തിലായി. ഇതാണ് വിവാഹം നീട്ടിവെക്കേണ്ട സാഹചര്യമുണ്ടാക്കിയതെന്ന് മഹേന്ദ്ര സിങ് പറയുന്നു. മാര്‍ച്ച് എട്ടിനായിരുന്നു വിവാഹം നടക്കേണ്ടിയിരുന്നത്. ഇനി സംഘര്‍ഷങ്ങളെല്ലാം അവസാനിച്ചതിനു ശേഷം വിവാഹം നടത്തുമെന്ന് മഹേന്ദ്ര സിംഗ് പറഞ്ഞു.