ന്യുദല്‍ഹി- സമുദ്രാതിര്‍ത്തി ലംഘിക്കാന്‍ ശ്രമിച്ച ഇന്ത്യന്‍ നാവിക സേനയുടെ അന്തര്‍വാഹിനിയെ തടഞ്ഞു തിരിച്ചയച്ചെന്ന് പാക്കിസ്ഥാന് സേന അവകാശപ്പെട്ടു. വിജയകരമായി ഇന്ത്യന്‍ മുങ്ങിക്കപ്പലിനെ തടഞ്ഞതിന് തെളിവായി വിഡിയോ ദൃശ്യവും പാക് നാവിക സേന പുറത്തുവിട്ടു. ഈ വിഡിയോയുടെ ആധികാരികത പരിശോധിച്ചു വരികയാണെന്ന് ഇന്ത്യന്‍ പ്രതിരോധ വൃത്തങ്ങള്‍ പ്രതികരിച്ചതായി ഇന്ത്യാ ടുഡെ റിപോര്‍ട്ട് ചെയ്യുന്നു. ഇതു 2016ല്‍ ചിത്രീകരിച്ചതാണെന്ന സംശയിക്കുന്നുണ്ടെന്നും പാക്കിസ്ഥാന്റേത് വ്യാജ പ്രചാരണമാണെന്നുമാണ് ഇന്ത്യയുടെ അനൗദ്യോഗിക പ്രതികരണം. ബാലാകോട്ട് വ്യോമാക്രണത്തിനു ശേഷം ഇന്ത്യാ-പാക് പ്രതിസന്ധി രൂക്ഷമായതിനു പിന്നാലെയാണ് നാവിക സേനാ അന്തര്‍വാഹിനി തടഞ്ഞെന്ന പാക്കിസ്ഥാന്റെ വാദം.