ബംഗളൂരു- ഭര്‍ത്താവിന്റെ മുന്നില്‍ വെച്ച് സ്ത്രീയെ ഉപദ്രവിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. ബംഗളൂരുവിലെ ജെ.പി നഗറിലാണ് സംഭവം. സ്‌കൂട്ടറില്‍ പോകുകായിരുന്ന ദമ്പതികളെ ബൈക്കില്‍ പിന്തുടര്‍ന്നയാള്‍ സിഗ്നലില്‍വെച്ചാണ് ഭര്‍ത്താവിനെ മര്‍ദിക്കുകയും 34 കാരിയെ ഉപദ്രവിക്കുകയും ചെയ്തത്. ഹെല്‍മെറ്റ് കൊണ്ടാണ് ഭര്‍ത്താവിനെ മര്‍ദിച്ചതെന്ന് യുവതി പോലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു.
ദമ്പതികള്‍ക്കെതിരെ പരാതി നല്‍കാന്‍ യുവാവും പോലീസ് സ്‌റ്റേഷനില്‍ എത്തിയെങ്കിലും സിസിടിവി പരിശോധിച്ച പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഗൗരവ നഗറില്‍ താമസിക്കുന്ന 31 കാരന്‍ എസ്. കിരണാണ് അറസ്റ്റിലായത്. പീന്യയിലെ മദ്യഷോപ്പില്‍ സെയില്‍സ് മാനായ ഇയാള്‍ മദ്യപിച്ചിരുന്നുവെന്നും പോലീസ് പറഞ്ഞു.