Sorry, you need to enable JavaScript to visit this website.

കവിത എഴുതി, വധശിക്ഷ ജീവപര്യന്തമായി 

ന്യൂദല്‍ഹി: തൂക്കുകയര്‍ വിധിക്കപ്പെട്ട കുറ്റവാളിയ്ക്ക് അയാളെഴുതിയ കവിതകള്‍ തുണയായി..കുറ്റവാളി തടവറയിലിരുന്ന് എഴുതിയ കവിതകള്‍ അയാളുടെ ജീവന്‍ രക്ഷിച്ചു. കുട്ടിയെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ജ്ഞാനേശ്വര്‍ ബോര്‍ക്കര്‍ എഴുതിയ കവിതകളാണ് ഒടുക്കം അയാളുടെ രക്ഷയ്‌ക്കെത്തിയത്.അയാളുടെ കവിതകള്‍ പശ്ചാത്താപം പ്രതിഫലിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതിയാണ് ശിക്ഷ ജീവപര്യന്തമാക്കി കുറച്ചത്.
കൊലക്കുറ്റം ചെയ്യുമ്പോള്‍ വെറും 22 വയസ്സു മാത്രമായിരുന്നു ജ്ഞാനേശ്വര്‍ ബോര്‍ക്കറുടെ പ്രായം. എന്നാല്‍ 18 വര്‍ഷത്തെ തടവുജീവിതംകൊണ്ട് അയാള്‍ സാമൂഹികജീവിയായി മാറിയെന്നും നാഗരികനായെന്നും മനസ്സിലാക്കുന്നതായി കോടതി വിലയിരുത്തി. 
ജസ്റ്റിസ് എ.കെ.സിക്രിയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് വധശിക്ഷ ജീവപര്യന്തമാക്കി ഉത്തരവിട്ടത്. ചെറുപ്രായത്തില്‍ ചെയ്തുപോയ തെറ്റിലുള്ള പശ്ചാത്താപം പ്രതിയുടെ കവിതകളിലുണ്ടെന്നും ജസ്റ്റിസുമാരായ എസ്. അബ്ദുല്‍ നസീര്‍, എം.ആര്‍. ഷാ എന്നിവരുമടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി.


 

 

Latest News