Sorry, you need to enable JavaScript to visit this website.

ഇങ്ങനെയൊക്കെയാണ് ഭാവിയിലെ സ്കൂള്‍; യു.എ.ഇ വഴികാട്ടുന്നു

ദുബായ്- അത്യാധുനിക സൗകര്യങ്ങളുമായി പുതുതലമുറ സ്കൂളുകള്‍ ആരംഭിക്കാന്‍ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ അംഗീകാരം. 150 കോടി ദിര്‍ഹം ചെലവിലാണ് പുതിയ സ്കൂളുകള്‍ നിര്‍മിക്കുക.
പുതുതലമുറ സ്കൂളുകളില്‍ ആദ്യ ഗ്രൂപ്പിന്റെ നിര്‍മാണം ഉടന്‍ ആരംഭിക്കും. ചിന്തിക്കാന്‍ പോലുമാകാത്തതാണ് ഇവിടത്തെ സൗകര്യങ്ങള്‍. ആരോഗ്യശാസ്ത്ര ലബോറട്ടറി, നിര്‍മാണം, റോബോട്ടിക്‌സ്, ഹോം ഇക്കണോമിക്‌സ്, നിര്‍മിത ബുദ്ധി, പരിസ്ഥിതി തുടങ്ങി അനേകം വകുപ്പുകള്‍. റെസ്റ്ററന്റ്, ലൈബ്രറി, ഇന്‍ഡോര്‍, ഔട്ട്‌ഡോര്‍ സ്‌പോര്‍ട്‌സ് മൈതാനം തുടങ്ങിയ സൗകര്യങ്ങള്‍ വേറേയും.
വരാനിരിക്കുന്ന തലമുറക്ക് വേണ്ടത് വ്യത്യസ്തമായ കാര്യങ്ങളാണ്. പുതിയ ചിന്താപദ്ധതിയും അവര്‍ക്കാവശ്യമാണ്. അതിനാണ് ഈ സ്കൂളുകള്‍- ശൈഖ് മുഹമ്മദ് ട്വീറ്റ് ചെയ്തു.
യു.എ.ഇ എമിറേറ്റുകളില്‍ നടത്തുന്ന ഫീല്‍ഡ് സന്ദര്‍ശനത്തിനിടെയാണ് സ്കൂളുകള്‍ക്ക് അംഗീകാരം നല്‍കുന്നതായി അദ്ദേഹം പ്രഖ്യാപിച്ചത്. ഫുജൈറയിലേയും കല്‍ബയിലേയും വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അദ്ദേഹം സന്ദര്‍ശിച്ചു.

 

 

Latest News