Sorry, you need to enable JavaScript to visit this website.

ബംഗാളില്‍ ആറ് സീറ്റില്‍ കോണ്‍ഗ്രസും സിപിഎമ്മും ഒന്നിച്ചു മത്സരിക്കും

ന്യുദല്‍ഹി- പശ്ചിമ ബംഗാളില്‍ ആറ് സീറ്റുകളില്‍ കോണ്‍ഗ്രസുമായി ധാരണയിലെത്താന്‍ സിപിഎം കേന്ദ്ര കമ്മിറ്റിയുടെ അനുമതി. ഈ സീറ്റുകളില്‍ ഇരുപാര്‍ട്ടികളും പരസ്പരം മത്സരിക്കില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അറിയിച്ചു. കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റുകളായ മാള്‍ഡ നോര്‍ത്ത്, മള്‍ഡ സൗത്ത്, ജാംഗിപൂര്‍, ബേരംപൂര്‍ എന്നീ മണ്ഡലങ്ങളില്‍ സിപിഎം മത്സരിക്കില്ല. സിപിഎമ്മിന്റെ ശക്തി കേന്ദ്രങ്ങളായ റായ്ഗഞ്ചിലും മുര്‍ഷിദാബാദിലും കോണ്‍ഗ്രസും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തില്ലെന്നാണു ധാരണ. ബംഗാളില്‍ സിപിഎമ്മും കോണ്‍ഗ്രസും കൈകോര്‍ക്കുന്നതായി നേരത്തെ റിപോര്‍ട്ടുകളുണ്ടായിരുന്നു. ഇതാദ്യമായാണ് സീറ്റു ധാരണ പാര്‍ട്ടി പ്രഖ്യാപിച്ചത്. മറ്റു സീറ്റുകളുടെ കാര്യത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. കൊല്‍ക്കത്തയില്‍ വെള്ളിയാഴ്ച ചേരുന്ന ഇടതുമുന്നണി യോഗത്തില്‍ തീരുമാനമുണ്ടാകും.

Latest News