Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കേരളത്തില്‍ കൊടുംചൂട്, ഉഷ്ണതരംഗ മുന്നറിയിപ്പ്; ചൂടിനെ പ്രതിരോധിക്കാന്‍ ഇവ അറിഞ്ഞിരിക്കുക

തിരുവനന്തപുരം- കേരളത്തില്‍ അന്തരീക്ഷ താപനില ആറു ഡിഗ്രി വരെ വര്‍ധിച്ചേക്കാമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഉഷ്ണതരംഗത്തിനു സാധ്യതയുണ്ട്. വടക്കന്‍ ജില്ലകളായ പാലക്കാട്, മലപ്പുറം കോഴിക്കോട് എന്നിവിടങ്ങളിലാണ് ചൂടിന് കാഠിന്യമേറുക. അപകട സാധ്യതയുള്ളതിനാല്‍ തൃശൂര്‍ മുതല്‍ കണ്ണൂര്‍ വരെയുള്ള മേഖലയിലെ പൊതുജനം പ്രത്യേകം ശ്രദ്ധിക്കണമെന്നും നിര്‍ദേശമുണ്ട്. വടക്കുനിന്നുള്ള ഉഷണക്കാറ്റും തെളിഞ്ഞ ആകാശവുമാണ് താപനില ഉയരാനിടയാക്കുന്നത്. കോഴിക്കോട് ജില്ലയില്‍ ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ഉഷ്ണ തരംഗത്തിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. 

താപനില 40 ഡിഗ്രിക്കു മുകളില്‍ എത്താനിടയുണ്ട്. ഈ സാഹചര്യത്തില്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ആവര്‍ത്തിച്ചു മുന്നറിയിപ്പു നല്‍കിവരുന്നുണ്ട്. കേരളത്തില്‍ വിവിധ പ്രദേശങ്ങളില്‍ വരും ദിവസങ്ങളില്‍ ചൂട് ശരാശരിയില്‍ നിന്നും കൂടുവാന്‍ ഉള്ള സാധ്യതയുണ്ട് എന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മോഡല്‍ അവലോകനങ്ങളില്‍ കാണുന്നു. നിലവിലെ അനുമാനപ്രകാരം കേരളത്തില്‍ പൊതുവില്‍ 2 മുതല്‍ 4 ഡിഗ്രീ വരെ ചൂട് കൂടുതല്‍ ആയേക്കാം. പാലക്കാട്, തൃശൂര്‍, മലപ്പുറം, കോഴിക്കോട് മേഘലയില്‍ ചില ഇടങ്ങളില്‍ എങ്കിലും ശരാശരിയില്‍നിന്നും 8 ഡിഗ്രീയില്‍ അധികം ചൂട് വര്‍ദ്ധിക്കുവാന്‍ സാധ്യതയുണ്ട് എന്നും നിലവിലെ അനുമാനം സൂചിപ്പിക്കുന്നു.

സൂര്യാഘാതത്തില്‍നിന്ന് രക്ഷനേടാന്‍  പൊതുജനങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

  •  രാവിലെ 11 മണി മുതല്‍ വൈകീട്ട് 3 വരെ നേരിട്ട് സൂര്യപ്രകാശം എല്‍ക്കുന്ന് ഒഴിവാക്കുക
  •  നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കയ്യില്‍ കരുതുക
  •  രോഗങ്ങള്‍ ഉള്ളവര്‍ രാവിലെ 11 മണി മുതല്‍ വൈകീട്ട് 3 വരെ എങ്കിലും സൂര്യപ്രകാശം എല്‍ക്കുന്നത് ഒഴിവാക്കുക
  • പരമാവധി ശുദ്ധജലം കുടിക്കുക
  • അയഞ്ഞ, ഇളം നിറങ്ങളിലുള്ള പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക
  • പരീക്ഷാക്കാലമായതിനാല്‍ സ്കൂള്‍ അധിക‍ൃതരും രക്ഷിതാക്കളും വിദ്യാർത്ഥികളുടെ കാര്യം പ്രത്യേകം ശ്രദ്ധിക്കുക. 
  • ദുരന്തനിവാരണ അതോറിറ്റിയും ആരോഗ്യവകുപ്പും തൊഴില്‍ വകുപ്പും നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ എല്ലാവരും പാലിക്കുക.
  • താപനില ക്രമാതീതമായി ഉയരുന്നതിനാല്‍ തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യത മുന്‍നിര്‍ത്തി സൂര്യപ്രകാശം നേരിട്ട് എല്‍ക്കേണ്ടി വരുന്ന തൊഴില്‍ സമയം പുനഃക്രമീകരിച്ച് ലേബര്‍ കമ്മീഷണര്‍ ഉത്തരവിട്ടിട്ടുണ്ട്. തൊഴില്‍ദാതാക്കള്‍ ഈ നിര്‍ദേശം പാലിക്കുക.

Latest News