എല്ലാ ഇന്ത്യക്കാരുടേയും മൂത്രം ശേഖരിക്കൂ,  യൂറിയ ഇറക്കുമതി നിര്‍ത്താം-ഗഡ്കരി 

ന്യൂദല്‍ഹി: രാജ്യത്തെ എല്ലാ പൗര•ാരുടേയും മൂത്രം ശേഖരിച്ച് അതില്‍ നിന്നും യൂറിയ ഉണ്ടാക്കണമെന്ന് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി. 
രാജ്യത്തെ വിമാനത്താവളങ്ങളില്‍ മൂത്രം ശേഖരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നമ്മള്‍ യൂറിയ ഇറക്കുമതി ചെയ്യുന്നു. എന്നാല്‍ രാജ്യത്തെ മുഴുവന്‍ മൂത്രവും ശേഖരിക്കാന്‍ തുടങ്ങുകയാണെങ്കില്‍ യൂറിയ ഇറക്കുമതി ചെയ്യേണ്ട ആവശ്യം ഉണ്ടാവില്ല, അത്രയ്ക്ക് കഴിവുണ്ടതിന്, ഒന്നും വെറുതെയാവുകയുമില്ല, അദ്ദേഹം പറഞ്ഞു. നാഗ്പൂരില്‍ നടന്ന യംഗ് ഇന്നവേറ്റേഴ്‌സ് ചടങ്ങില്‍ സംസാരിക്കവേ ആണ് ഗഡ്കരി ഇപ്രകാരം അഭിപ്രായപ്പെട്ടത്. ജൈവ മാലിന്യങ്ങളില്‍ നിന്നും ജൈവ ഇന്ധനം നിര്‍മ്മിക്കാം. അതേപോലെ, മനുഷ്യന്റെ മൂത്രം പോലും ജൈവ ഇന്ധനം ഉണ്ടാക്കാന്‍ ഉപയോഗിക്കാമെന്നും, കൂടാതെ, അതില്‍ നിന്ന് അമോണിയം സള്‍ഫേറ്റ്, നൈട്രജന്‍ എന്നിവ ലഭിക്കുമെന്നും ഗഡ്കരി പറഞ്ഞു. എന്നാല്‍ തന്റെ നവീനമായ ആശയങ്ങള്‍ക്ക് പിന്തുണ ലഭിക്കുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. 

Latest News