ന്യൂദല്‍ഹി-കുടുംബത്തിലെ വിവാഹത്തില്‍ പങ്കെടുക്കാനാണ് എത്തിയതെങ്കിലും വേഗം മടങ്ങുകയാണെന്ന് സംജോത എക്‌സ്പ്രസില്‍ നാട്ടിലേക്ക് മടങ്ങുന്ന പാക് ദമ്പതികള്‍. ഭീകരത ഇവിടേയുമുണ്ട് അവിടേയുമുണ്ട്. എന്നാണിത് അവസാനിക്കുക. രണ്ട് രാഷ്ട്രങ്ങളും ചര്‍ച്ച ചെയ്ത് ഭീകരതക്ക് അറുതി വരുത്തണമെന്ന് നസീമുദ്ദീനും അമീന ബീഗവും പറഞ്ഞു.
ഏപ്രില്‍ ആറുവരെ വിസയുണ്ടെങ്കിലും സമ്മര്‍ദം കാരണമാണ് മടങ്ങുന്നത്. കുടുംബാംഗങ്ങളെ കാണാന്‍ പോലും സാധിച്ചിട്ടില്ല. ഉടന്‍ തന്നെ പാക്കിസ്ഥാനിലേക്ക് മടങ്ങാനുള്ള ഉത്തരവാണ് ലഭിച്ചത്.
ബഹുഭാര്യത്വം അനീതിയെന്ന് അല്‍ അസ്ഹര്‍ ഗ്രാന്‍ഡ് ഇമാം
ഞങ്ങള്‍ വിവാഹിതരായിട്ട് 36 വര്‍ഷങ്ങളായി. ഞാന്‍ പാക്കിസ്ഥാനിയും അമീന ആഗ്രക്കാരിയുമാണ്. എന്റെ മതാപിതാക്കളും ആഗ്രക്കാരാണ്. എല്ലാവരേയും കാണാനും വിവാഹത്തില്‍ പങ്കെടുക്കാനുമാണ് വന്നത്. പക്ഷേ രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം കാരണം എല്ലാ പരിപാടികളു കീഴ്‌മേല്‍ മറിഞ്ഞു- നസീമുദ്ദീന്‍ പറഞ്ഞു.
സാധാരണക്കാരാണ് ദുരിതമനുഭവിക്കുന്നതെന്നും രണ്ട് സര്‍ക്കാരുകളും ഇക്കാര്യം കണക്കിലെടുക്കണമെന്നുമാണ് മറ്റൊരു ദമ്പതികളായ നദീമും ഷഹ്‌സാദിയും പറഞ്ഞത്. വിസ ലഭിക്കാന്‍ തന്നെ അടുത്ത കാലത്തായി വളരെ ബുദ്ധിമുട്ടാണെന്ന് അവര്‍ പറഞ്ഞു.
ഞങ്ങള്‍ ഇവിടെ ബന്ധുക്കളോടൊപ്പം 22 ദിവസം കഴിഞ്ഞു. ഇവിടത്തെ ആളുകളെല്ലാം നല്ലവരാണ്. ഭാര്യ ഇന്ത്യക്കാരിയാണ്. 1993 ല്‍ വിവഹം കഴിഞ്ഞതിനുശേഷം അഞ്ചോ ആറോ തവണ ഇവിടെ വന്നിട്ടുണ്ട്. ആദ്യമൊക്കെ വിസ കിട്ടാന്‍ വളരെ എളുപ്പമായിരുന്നു-നദീം പറഞ്ഞു.
ഞായറാഴ്ചത്തെ ട്രെയിനില്‍ 12 യാത്രക്കാര്‍ മാത്രമാണുള്ളത്. എല്ലാവരും പാക്കിസ്ഥാനി യാത്രക്കാരാണ്. ത്ത് പേര്‍ സ്ലീപ്പര്‍ ക്ലാസിലും രണ്ട് പേര്‍ എ.സി കോച്ചിലും.
പതിവില്‍ കവിഞ്ഞ സുരക്ഷാ സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയതെന്ന് റെയില്‍വേ സംരക്ഷണ സേന ഇന്‍സ്‌പെക്ടര്‍ മനോജ് കുമാര്‍ പറഞ്ഞു. എല്ലാ ലഗേജുകളും ഡോഗ് സ്‌ക്വാഡ് പരിശോധിച്ചു.
ദല്‍ഹിയും അതിര്‍ത്തിയായ അട്ടാരിയും പാക്കിസ്ഥാനിലെ ലാഹോറും തമ്മില്‍ ബന്ധിപ്പിക്കുന്ന സമാധാന ട്രെയിന്‍ ആഴ്ചയില്‍ രണ്ട് ദിവസമാണ് സര്‍വീസ് നടത്തുന്നത്. ബുധനാഴ്ചയും ഞായറാഴ്ചയും. ആറ് സ്ലീപ്പര്‍ കോച്ചുകളും മൂന്ന് എ.സി ത്രീ ടയര്‍ കോച്ചുകളുമുള്ളതാണ് ട്രെയിന്‍.
ബാലകോട്ടിലെ ജെയ്‌ശെ മുഹമ്മദ് ഭീകര കേന്ദ്രങ്ങള്‍ക്കുനേരെ ഇന്ത്യന്‍ വ്യോമസേന ആക്രമണം നടത്തിയ ഫെബ്രുവരി 26-നാണ് പാക്കിസ്ഥാന്‍ അധികൃതര്‍ ട്രെയിന്‍ നിര്‍ത്തിവെച്ചത്.