Sorry, you need to enable JavaScript to visit this website.

'വിനോദ മേഖലയിൽ രണ്ട് ലക്ഷം  തൊഴിലവസരങ്ങൾ സൃഷ്ടിക്കും'

റിയാദ്- വിനോദ മേഖലയിൽ രണ്ട് ലക്ഷത്തിലേറെ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുമെന്ന് ജനറൽ എന്റർടെയ്ൻമെന്റ് അതോറിറ്റി സി.ഇ.ഒ അംറ് ബനാജ. ഇതിനായി സമഗ്രമായ പദ്ധതികൾ ആവിഷ്‌കരിച്ചുവരുന്നതായും അദ്ദേഹം പ്രസ്താവിച്ചു. 75 വർഷം പിന്നിട്ട ജിദ്ദ ചേംബർ ഓഫ് കൊമേഴ്‌സിന്റെ വാർഷികാഘോഷ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ ഉപദേഷ്ടാവും മക്കാ ഗവർണറുമായ ഖാലിദ് അൽ ഫൈസൽ രാജകുമാരനാണ് പ്രൗഢ സദസ്സിനെ സാക്ഷിയാക്കി ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തത്. 'വിനോദ സഞ്ചാര മേഖല: മാർഗങ്ങളും ലക്ഷ്യങ്ങളും' എന്ന ശീർഷകത്തിൽ നടന്ന മൂന്നാമത് സെഷനിൽ നിരവധി പ്രമുഖർ സംസാരിച്ചു. വരുംനാളുകളിൽ മേഖലയുടെ അഭിവൃദ്ധിക്ക് വേണ്ടി വ്യവസായികൾക്കുള്ള പങ്കാളിത്തവും സജീവമായി ചർച്ച ചെയ്തു. ഇതിന് പുറമെ, ബന്ധപ്പെട്ട സർക്കാർ വകുപ്പുകളുമായി സഹകരിച്ച് ടൂറിസം മേഖലയിൽ തങ്ങളുടെ സംഭാവനകളും നിർദേശങ്ങളും ജിദ്ദ ചേംബർ ഓഫ് കൊമേഴ്‌സ് ഭാരവാഹികൾ പങ്കുവെച്ചു. സേവന വീഥിയിൽ 75 വർഷം പിന്നിട്ട ജിദ്ദ ചേംബർ ഓഫ് കൊമേഴ്‌സിനെ അഭിനന്ദിച്ച ജനറൽ എന്റർടെയ്‌മെന്റ് മേധാവി ജിദ്ദ നിക്ഷേപ സാധ്യത നിലനിൽക്കുന്ന മണ്ണാണെന്നും കൂട്ടിച്ചേർത്തു. 

Latest News