അമേത്തി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോഡി. വോട്ടു ചെയ്തവര്‍ക്കും അല്ലാത്തവര്‍ക്കും വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. ജയിച്ച രാഹുലിനേക്കാള്‍ കൂടുതല്‍ സ്മൃതി ഇറാനി അമേത്തിയില്‍ പ്രവര്‍ത്തിച്ചുവെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. പുതിയ എകെ 47 തോക്ക് നിര്‍മാണ ഫാക്ടറിയടക്കമുള്ള വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. അമേത്തിയില്‍ ആധുനിക റൈഫിള്‍ നിര്‍മിക്കും. ഇന്ത്യയും റഷ്യയും സംയുക്തമായാണ് എകെ 203 റൈഫിള്‍ നിര്‍മിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. ഇന്തോ റഷ്യ റൈഫിള്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ സംയുക്ത സംരഭമായ എകെ 203 ഫാക്ടറി 9 വര്‍ഷം മുമ്പ് വരേണ്ടതായിരുന്നു. എന്നാല്‍ മുന്‍ സര്‍ക്കാറുകള്‍ ഇതിനായി ഒന്നും ചെയ്തില്ലെന്നും പ്രധാനമന്ത്രി ആരോപിച്ചു.