കൊല്‍ക്കത്ത- പാക്കിസ്ഥാനിലെ ബാലാകോട്ടില്‍ ഇന്ത്യന്‍ വ്യോമ സേന നടത്തിയ വ്യോമാക്രമണം ആരേയും കൊല്ലാന്‍ ഉദ്ദേശിച്ചായിരുന്നില്ലെന്നും ശത്രുവിന്റെ താവളത്തില്‍ കയറിച്ചെന്ന് തിരിച്ചടി നല്‍കാന്‍ ഇന്ത്യയ്ക്കു ശേഷിയുണ്ടെന്ന സന്ദേശം നല്‍കാനായിരുന്നുവെന്ന് കേന്ദ്ര മന്ത്രി എസ്.എസ് ആലുവാലിയ. പ്രധാനമന്ത്രി നരേന്ദ്ര മോഡിയോ സര്‍ക്കാരിന്റെ വക്താക്കളോ ആരും വ്യോമാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം പറഞ്ഞിട്ടില്ലെന്നും മന്ത്രി പറഞ്ഞു. കൊല്ലപ്പെട്ട ഭീകരരുടെ സ്ഥിരീകരിക്കാത്ത കണക്കുകള്‍ മാധ്യമങ്ങളും സമൂഹ മാധ്യമങ്ങളുമാണ് പ്രചരിപ്പിച്ചത്. ഇന്ത്യന്‍ മാധ്യമങ്ങളിലേയും അന്തരാഷ്ട്ര മാധ്യമങ്ങളിലേയും റിപോര്‍ട്ടുകളും മോഡിജി എന്താണു പറഞ്ഞതെന്നും ഞാന്‍ കണ്ടിട്ടുണ്ട്. വ്യോമാക്രമണത്തിനു ശേഷം ഒരു റാലിയില്‍ പ്രസംഗിച്ച മോഡി കൊല്ലപ്പെട്ടവരുടെ കണക്കുകള്‍ പറഞ്ഞിട്ടില്ല. സര്‍ക്കാര്‍ വക്താവോ പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായോ ഒന്നും ഒരു കണക്കും പറഞ്ഞിട്ടില്ല- ആലുവാലിയ സിലിഗുരിയില്‍ പറഞ്ഞു.
Minister of State in Modi's cabinet, SS Ahluwalia is saying @narendramodi or @AmitShah never claimed that our #AirStrikes killed 300+ Terrorists & we didnt want any "Human Casualties". Is the Govt now backtracking from its claims that they took out a Terrorist Camp in Pakistan? pic.twitter.com/nstgsWF6sZ
— CPI (M) (@cpimspeak) March 2, 2019