Sorry, you need to enable JavaScript to visit this website.

യുദ്ധജ്വരം പടര്‍ത്തുന്നതില്‍നിന്ന് മാധ്യമങ്ങള്‍ പിന്മാറണം -ജമാഅത്തെ ഇസ്‌ലാമി

ന്യൂദല്‍ഹി- ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ഉടലെടുത്ത സംഘര്‍ഷം അയഞ്ഞത് ആശ്വാസകരമാണെന്നും ഇരുരാജ്യങ്ങള്‍ തമ്മില്‍ സമാധാന അന്തരീക്ഷം പുനഃസ്ഥാപിക്കുന്നതിന് പ്രായോഗിക നടപടികള്‍ സ്വീകരിക്കണമെന്നും ഇന്ത്യന്‍ ജമാഅത്തെ ഇസ്്‌ലാമി നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. യുദ്ധജ്വരം പടര്‍ത്തുന്നതില്‍നിന്ന് ഇലക്ട്രോണിക് മാധ്യമങ്ങള്‍ പിന്‍മാറണം. രാജ്യത്തെ ന്യൂസ് റൂമുകള്‍ യുദ്ധമുറികളായി മാറിയിരിക്കയാണ്. ഈ മാസം 14 ന് നടന്ന പുല്‍വാമ ഭീകരാക്രമണം തീര്‍ത്തും പ്രതിഷേധാര്‍ഹമാണ്. എന്നാല്‍ ഇത് തെരഞ്ഞെടുപ്പ് നേട്ടങ്ങള്‍ക്കായി ഉപയോഗിക്കാനുള്ള ഭരണകക്ഷിയുടെ നീക്കം അപലപനീയമാണ്. പുല്‍വാമയെ ചൂഷണം ചെയ്യാനുള്ള ഭരണകക്ഷിയുടെ നീക്കത്തെ മിക്ക രാഷ്ട്രീയ പാര്‍ട്ടികളും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. സുരക്ഷാ വീഴ്ച അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണം.
കശ്മീര്‍ ജമാഅത്തെ ഇസ്്‌ലാമിയെ നിരോധിച്ച് നേതാക്കളെ അറസ്റ്റ് ചെയ്യുന്ന നടപടി അബദ്ധവും വിവേകശൂന്യവുമാണ്. വിദ്യാഭ്യാസം, സാമൂഹിക പരിഷ്‌കരണം, ജനക്ഷേമം, ചാരിറ്റി തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയുടെ നിരോധം പിന്‍വലിക്കണം. മഹാരാഷ്ട്രയില്‍ ടാഡ ചുമത്തി അറസ്റ്റ് ചെയ്ത 11 മുസ്്‌ലിംകളെ ഏതാണ്ട് 25 വര്‍ഷമായപ്പോള്‍ വിട്ടയച്ചത് ആശ്വാസകരമാണ്. മുസ്്‌ലിംകളെ കള്ളക്കേസുകളുണ്ടാക്കിയാണ് അറസ്റ്റ് ചെയ്യുന്നതെന്ന ജമാഅത്തെ ഇസ്ലാമിയുടെ നിലപാട് ശരിയാണെന്ന് തെളിയിക്കുന്നതാണ് കോടതി ഉത്തരവെന്ന് പ്രസിഡന്റ് മൗലാനാ ജലാലുദ്ദീന്‍ ഉമരി പറഞ്ഞു. വൈസ് പ്രസിഡന്റ് നുസ്രത്ത് അലി, സെക്രട്ടറി ജനറല്‍ മുഹമ്മദ് സലീം എന്‍ജിനീയര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

 

Latest News